- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റ് ബിഗിൻസ്..; വീണ്ടും നാടിനെ രക്ഷിക്കാനെത്തി സൂപ്പർ ഹീറോ..; പുതിയ 'സൂപ്പർമാന്‍' ചിത്രത്തിന്‍റെ ടീസർ ട്രെയിലർ പുറത്തിറങ്ങി; വരവ് കാത്ത് ആരാധകർ!
മുംബൈ: കുട്ടിക്കാലം മുതൽ കോമിക് ബുക്സിലൂടെ എല്ലാം കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരു പോലെ ഇഷ്ട്ടമുള്ള കഥാപാത്രമാണ് 'സൂപ്പർമാൻ'. സൂപ്പർമാൻ എന്ന കോമിക് താരത്തിന് ലോകം മുഴുവനും വലിയ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ കാലങ്ങൾ കടന്നു. വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് സൂപ്പർമാൻ ന്റെ പുതിയ എൻട്രിയാണ് നടക്കാൻ പോകുന്നത്.
ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന സൂപ്പർമാന്‍ ചിത്രത്തിന്‍റെ ടീസർ-ട്രെയിലർ പുറത്തിറങ്ങി. പുതിയ സൂപ്പർമാൻ ഡേവിഡ് കോറൻസ്‌വെറ്റ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഡിസി കോമിക്‌സ് കഥാപാത്രങ്ങളാല്‍ സമ്പന്നവും ക്ലാസിക് സൂപ്പര്‍മാനിലേക്കുള്ള തിരിച്ചുപോക്കുമാണ് എന്ന സൂചനയാണ് ടീസർ-ട്രെയിലർ തരുന്നത്.
പുതിയ സൂപ്പർമാന്റെ സിനിമ ഡേവിഡ് കോറൻസ്‌വെറ്റിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ ഹോളിവുഡ് പ്രോജക്റ്റ് കൂടിയാണ്. ക്രിസ്റ്റഫർ റീവ് (1978-87), ബ്രാൻഡൻ റൗത്ത് (2006), ഹെന്‍ട്രി കാവിൽ (2013-2022) എന്നിവർക്ക് ശേഷം ബിഗ് സ്‌ക്രീനിൽ സൂപ്പര്‍മാന്‍ വേഷം ചെയ്യുന്ന നാലാമത്തെ നടനാണ് ഡേവിഡ് കോറൻസ്‌വെറ്റ്. സൂപ്പർമാനുമുമ്പ്, ദ പൊളിറ്റീഷ്യൻ, ഹോളിവുഡ്, പേൾ തുടങ്ങിയ പ്രോജക്ടുകളിൽ ഡേവിഡ് എത്തിയിരുന്നു.
'ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്സി' എന്ന മാര്‍വലിന്‍റെ ട്രിലോളജി സൂപ്പര്‍ ഹീറോ ചിത്രം ഒരുക്കിയ വന്‍ വിജയം നേടിയ ജെയിംസ് ഗണ്‍ വളരെ കളര്‍ ഫുള്ളായാണ് പുതിയ സൂപ്പര്‍മാന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ ട്രെയിലര്‍ നല്‍കുന്ന സൂചനകൾ. ഡിസി സൂപ്പര്‍ ഹീറോ യൂണിവേഴ്സിന്‍റെ റീബൂട്ട് പടമായാണ് സൂപ്പര്‍മാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ചിത്രം ജൂലൈ 11 2025ലാണ് ചിത്രം റിലീസ് ചെയ്യുക. ട്രൈലെർ റിലീസ് ചെയ്തതോടെ ആരാധകർ എല്ലാം വലിയ ആവേശത്തിലാണ്.