ചെന്നൈ: വിജയ് ചിത്രം ഗോട്ട് ആണ് തമിഴകത്തിൽ നിന്നും ബിഗ് ബജറ്റ് ചിത്രമായി ഈ വർഷം ഏറ്റവും ഒടുവിൽ തീയേറ്ററുകളിലായി എത്തിയത്. അടുത്തതായി തമിഴ് താരം സൂര്യയാണ് തീയേറ്ററുകളിൽ വരവ് അറിയിക്കാൻ പോകുന്നത്. സൂര്യ ചിത്രം 'കങ്കുവ' യാണ് അടുത്തതായി റിലീസ് അകാൻ പോകുന്നത്. ചിത്രം ആഗോളതലത്തില്‍ തന്നെ 2000 കോടിയിലധികം നേടുമെന്നാണ് നിര്‍മാതാവ് പ്രതീക്ഷിക്കുന്നത്.

നിര്‍മാതാവ് ഝാനവേല്‍ ഒരു അഭിമുഖത്തിലാണ് തന്റെ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. ഇതുവരെ തമിഴ് സിനിമ 1000 കോടി നേടിയിട്ടില്ലോ എന്ന് അവതാരക അഭിമുഖത്തില്‍ ചോദിച്ചപ്പോഴായിരുന്നു നിര്‍മാതാവ് മറുപടി നൽകിയത്. ഞാൻ 2000 കോടിയാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ 1000 കോടി എന്തിനാണ് ചോദിക്കുന്നത് എന്നായിരുന്നു നിര്‍മാതാവ് തമാശയോടെ പ്രതികരിച്ചു.

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് വലിയ ചർച്ച വിഷയം ആയിരിന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. 'കങ്കുവ 2' 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞു.