വലിയ പ്രതീക്ഷകളോടെ സൂര്യ നായകനായി എത്തുന്ന ചിത്രമാണ് 'കങ്കുവ'. ചിത്രത്തിന്റെ പ്രൊമോഷണൽ മെറ്റീരിയൽസ് ആരാധകർക്ക് നൽകിയ പ്രതീക്ഷകളും ചെറുതൊന്നുമല്ല. സിരുത്തൈ ശിവ സംവിധാനം നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്.

സിനിമ 10,000 സ്‍ക്രീനുകളില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതായാണ് നിര്‍മാതാവ് ധനേഞ്‍ജയൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ദിവസത്തെ കളക്ഷൻ നേടാൻ ഒരുങ്ങുകയാണ് ചിത്രം.

നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. കേരളത്തിലടക്കം നാല് മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 14 നാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രാപ്രദേശ്, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും സിനിമയ്ക്ക് വലിയ സ്‌ക്രീന്‍ കൗണ്ട് തന്നെയാണ് ലഭിച്ചിരിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശിവയ്ക്കൊപ്പം ആദി നാരായണയും മദന്‍ ഗാര്‍ഗിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.