- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത സംവിധായകന് 'സുഷിന് ശ്യാം' വിവാഹിതനായി; വധു ഉത്തര; വിവാഹആശംസകൾ നേർന്ന് സഹപ്രവർത്തകരും, സുഹൃത്തുക്കളും
കൊച്ചി: നിരവധി സിനിമകൾക്ക് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകന് 'സുഷിന് ശ്യാം' വിവാഹിതനായി. ഉത്തരയാണ് സുഷിൻ ശ്യാം ന്റെ വധു. വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്ക് എടുത്തത്. വിവാഹത്തിൽ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും പങ്ക് എടുത്തു. നടന് ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന് ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിനായി എത്തിയിരുന്നു.
നേരത്തെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന് തന്റെ ജീവിത പങ്കാളിയെ കുറിച്ച് പരിചയപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ ചിത്രം 'ബോഗയ്ന്‍വില്ല' എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന് അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് താരം നേരെത്തെ പറഞ്ഞിരിന്നു.
'ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി വരുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്'- സുഷിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.