ചെന്നൈ: കോളിവുഡിൽ നിന്നും ബിഗ്‌ ബഡ്ജറ്റ് സിനിമകൾ തീയേറ്ററുകളിൽ എത്തിയ വർഷമായിരുന്നു 2024. വമ്പൻ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്ന് വീണപ്പോൾ ചില സർപ്രൈസ് ഹിറ്റുകളും ചാർട്ടിൽ ഇടം നേടി. വമ്പൻ ഹൈപ്പോടെയെത്തിയ കങ്കുവ പോലുള്ള ചിത്രങ്ങൾ തീയേറ്ററിൽ മുടക്ക് മുതൽ പോലും നേടാനാകാതെ തകർന്നടിഞ്ഞപ്പോൾ അന്യഭാഷാ ചിത്രങ്ങൾ തമിഴ് ബോക്സ് ഓഫീസിൽ തരംഗമുണ്ടാക്കിയ വർഷം കൂടിയാണ് കടന്ന് പോയത്. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ നേട്ടില്‍ നേടിയ വിജയം റെക്കോര്‍ഡ് ആയിരുന്നു. 2024 ല്‍ തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത സിനിമകളുടെ പട്ടികയാണ് അത്.

തമിഴ്നാട് ബോക്സ് ഓഫീസില്‍ 2024 ലെ ടോപ്പ് 30 ചിത്രങ്ങളും കളക്ഷനും

1. ദി ഗോട്ട്- 219 കോടി

2. അമരന്‍- 161 കോടി

3. വേട്ടൈയന്‍- 95.5 കോടി

4. രായന്‍- 80.25 കോടി

5. പുഷ്‍പ 2- 70.5 കോടി

6. അരണ്‍മനൈ 4- 67 കോടി

7. മഞ്ഞുമ്മല്‍ ബോയ്സ്- 63.5 കോടി

8. അയലന്‍- 56 കോടി

9. ഇന്ത്യന്‍ 2- 54.5 കോടി

10. മഹാരാജ- 48.5 കോടി

11. ഗരുഡന്‍- 48.3 കോടി

12. കല്‍ക്കി 2898 എഡി- 43 കോടി

13. ലബ്ബര്‍ പന്ത്- 37.5 കോടി

14. ക്യാപ്റ്റന്‍ മില്ലര്‍- 37 കോടി

15. തങ്കലാന്‍- 36.9 കോടി

16. ഡിമോണ്ടി കോളനി 2- 35.25 കോടി

17. ഗോഡ്‍സില്ല എക്സ് കോംഗ്- 33 കോടി

18. വാഴൈ- 31.25 കോടി

19. കങ്കുവ- 30.5 കോടി

20. ഗില്ലി- 24.5 കോടി

21. മെയ്യഴകന്‍- 23.5 കോടി

22. സ്റ്റാര്‍- 21 കോടി

23. ലാല്‍സലാം- 18 കോടി

24. ലക്കി ഭാസ്കര്‍- 15.75 കോടി

25. സൈറണ്‍- 15.25 കോടി

26. ഡെഡ്‍പൂള്‍ ആന്‍ഡ് വോള്‍വറൈന്‍- 15 കോടി

27. വടക്കുപട്ടി രാമസാമി- 13.75 കോടി

28. പിടി സര്‍- 13 കോടി

29. രത്നം- 12.5 കോടി

30. റോമിയോ- 12.25 കോടി