'ഷൈന്‍ ചേട്ടനെ മിസ് ചെയ്യുന്നു; തമ്മില്‍ സംസാരിച്ചിട്ട് ഒരു മാസമായി'; ആരോപണങ്ങള്‍ സുഹൃത്തുക്കളെ കുറിച്ചായിരുന്നുവെന്ന് തനൂജ
കൊച്ചി: സിനിമാതാരം ഷൈന്‍ ടോം ചാക്കോയെ കുറിച്ചു ഉന്നയിച്ച ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് താരത്തിന്റെ മുന്‍ കാമുകിയായ തനൂജ. ഷൈന്‍ നല്ലൊരു മനുഷ്യനാണെന്നും തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും ഒത്തുപോകാന്‍ പറ്റാത്തതുകൊണ്ടാണ് പിരിഞ്ഞതെന്നും തനൂജ ഏറ്റവും പുതിയതായി പുറത്തിറക്കിയ വിഡിയോയില്‍ പറയുന്നു. തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും രണ്ടുപേര്‍ തമ്മിലുള്ള ബന്ധത്തിനിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടാകരുതെന്നും തനൂജ പറയുന്നു. രണ്ട് സുഹൃത്തുക്കളെക്കുറിച്ചാണ് വിഡിയോയില്‍ പറഞ്ഞതെന്നും തനൂജ പറയുന്നു. എന്നാല്‍ ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ടെന്നും തനൂജ സമ്മതിക്കുന്നുണ്ട്. തമ്മില്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: സിനിമാതാരം ഷൈന്‍ ടോം ചാക്കോയെ കുറിച്ചു ഉന്നയിച്ച ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് താരത്തിന്റെ മുന്‍ കാമുകിയായ തനൂജ. ഷൈന്‍ നല്ലൊരു മനുഷ്യനാണെന്നും തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും ഒത്തുപോകാന്‍ പറ്റാത്തതുകൊണ്ടാണ് പിരിഞ്ഞതെന്നും തനൂജ ഏറ്റവും പുതിയതായി പുറത്തിറക്കിയ വിഡിയോയില്‍ പറയുന്നു.
തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും രണ്ടുപേര്‍ തമ്മിലുള്ള ബന്ധത്തിനിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടാകരുതെന്നും തനൂജ പറയുന്നു. രണ്ട് സുഹൃത്തുക്കളെക്കുറിച്ചാണ് വിഡിയോയില്‍ പറഞ്ഞതെന്നും തനൂജ പറയുന്നു. എന്നാല്‍ ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ടെന്നും തനൂജ സമ്മതിക്കുന്നുണ്ട്. തമ്മില്‍ സംസാരിച്ചിട്ട് ഒരു മാസമായെന്നും തനൂജ പറയുന്നു.
ഷൈന്‍ തന്നെയും താന്‍ ഷൈനിനെയും മിസ് ചെയ്യാറുണ്ട്. "ഞാന്‍ ലൈവില്‍ ഇടയ്ക്കു വരുന്നതാണ്. ഒരുദിവസം നോക്കിയപ്പോള്‍ ഞാന്‍ പറയാത്തകാര്യങ്ങള്‍ അദ്ദേഹത്തിന് എതിരായി ന്യൂസ് ആയി വരുന്നു. ഞാന്‍ യൂട്യൂബില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ എനിക്ക് രണ്ടുപേരെയും കൊണ്ട് നടക്കാന്‍ പറ്റുന്നില്ല എന്നൊക്കെ ഒരു വിഡിയോ കിടക്കുന്നു. ആള്ക്കാര് അത് ഷൈന്‍ ചേട്ടനെക്കുറിച്ചാണെന്ന് ചിന്തിക്കും. ഞാന്‍ അതാണ് ലൈവില്‍ വന്നത്. ലൈവില്‍ ആളുകള്‍ ഷൈന്‍ എവിടെ ബ്രെക്അപ്പ് ആയോ എന്നൊക്കെ ചോദിക്കുന്നു. അതിനൊന്നും ഞാന്‍ മറുപടി കൊടുത്തിട്ടില്ല. ഒടുവില്‍ സഹികെട്ടാണ് ഞാന്‍ പറഞ്ഞത് ആ ടോപ്പിക്ക് ഞാന്‍ വിട്ടതാണെന്ന്. ഷൈന്‍ ചേട്ടന് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കി പോകുന്നു, ഞാന്‍ എന്റേതും. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.
പക്ഷേ ഞങ്ങള്‍ക്ക് തമ്മില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അത് പബ്ലിക്കില്‍ വന്നിട്ട് പറയാന്‍ പറ്റില്ല. ലൈവില്‍ ഞാന്‍ സുഹൃത്തുക്കളെപ്പറ്റി പറഞ്ഞത് ഷൈന്‍ ചേട്ടനാണെന്ന് തെറ്റിദ്ധരിക്കുന്ന വിധത്തില്‍ യൂട്യൂബ് ചാനലില്‍ കണ്ടെന്റ് ഇടുകയാണ്. ഞാന്‍ ഷൈന്‍ ചേട്ടനെ പറ്റി അല്ല പറഞ്ഞത്. കണ്ടെന്റ് ഉണ്ടാക്കാന്‍ വേണ്ടിയാണ് ആള്ക്കാര് ഇങ്ങനെ കഥ മെനയുന്നത്.' തനൂജ പറയുന്നു.
'ഷൈന്‍ ചേട്ടനെപ്പറ്റി ഞാന്‍ അങ്ങനെഒന്നും പറയില്ല. അദ്ദേഹം എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഞങ്ങള്‍ ബ്രേക്കപ്പ് ആയി, പക്ഷെ ഉള്ളില്‍ എപ്പോഴും അദ്ദേഹം ഉണ്ടാകും. ഞങ്ങള്‍ക്കിടയില്‍ എന്താണ് ഉണ്ടായത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പെട്ടെന്ന് കോണ്ടാക്റ്റ് കട്ട് ചെയ്തു പോയി, അതിന്റെകാരണം എനിക്ക് ഇപ്പോഴും അറിയില്ല. എന്താണ് കാരണം എന്നറിയാന്‍ വേണ്ടി ഞാന്‍ ഷൈനിനെ ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ട്.
"ഒരു വ്യക്തിയുമായി ഒത്തുപോകാന്‍ പറ്റില്ല എങ്കില്‍ വിവാഹത്തിന് മുന്നേ ആ ബന്ധം നിര്‍ത്തുന്നതാണ് നല്ലത്. എന്തിനാണ് വെറുതെ ഒരു വിവാഹമോചനം സൃഷ്ടിക്കുന്നത് ? നമുക്ക് തമ്മില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോ എന്നാണ് ആദ്യമേ നോക്കിയത്. പറ്റില്ല എങ്കില്‍ ഇനി നിന്നിട്ട് കാര്യമില്ല. പക്ഷെ എനിക്ക് എന്നും ഒരു സുഹൃത്തായി ഷൈന്‍ അവിടെ ഉണ്ടാകും.
ഞങ്ങളുടെ റിലേഷനില്‍ മറ്റൊരു അബദ്ധം പറ്റിയത് ഞങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടായി എന്നതാണ്. ഒരിക്കലും ഒരു ബന്ധത്തിനിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടാകരുത്. ഞങ്ങളുടെ ബന്ധത്തില്‍ മൂന്നാമത് ഒരാള്‍ ഇടപെട്ട് അത് വേറൊരു വഴിക്ക് കൊണ്ടുപോയി അത് വേറൊരു രീതിയില്‍ ആക്കിത്തീര്‍ത്തു. അങ്ങനെ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഈ ന്യൂസ് വന്നതിനുശേഷം ഷൈന്‍ ചേട്ടനോ അദ്ദേഹത്തിന്റെ കുടുംബമോ കോണ്ടാക്റ്റ് ചെയ്തിട്ടില്ല. ഒന്നരമാസമായി ഒരു ബന്ധവുമില്ല. അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ല മെസ്സേജ് അയക്കുന്നുമില്ല. ഷൈനും ഞാനും തമ്മില്‍ ഉള്ളത് ഞങ്ങള്‍ തമ്മില്‍ മാത്രം സംസാരിക്കേണ്ട കാര്യമാണ് മറ്റുള്ളവര്‍ അത് പറഞ്ഞ് വഷളാക്കേണ്ട കാര്യമില്ലെന്നും തനൂജ പറയുന്നു.