- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരുൺമൂർത്തി-മോഹൻലാൽ ചിത്രം ആരംഭിക്കുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത് വിട്ട് ആഷിഖ് ഉസ്മാൻ; ആകാംഷയോടെ ആരാധകർ

തൊടുപുഴ: മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 23ന് തൊടുപുഴയിൽ ആരംഭിക്കും. സൂപ്പർഹിറ്റ് ചിത്രം 'തുടരും' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ പ്രോജക്ടിന്റെ ഔദ്യോഗിക വിവരങ്ങൾ നിർമ്മാതാവ് ആഷിഖ് ഉസ്മാൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവെച്ചത്. രതീഷ് രവി രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. പ്രകാശ് വർമ്മ, ഇർഷാദ് എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ബിനു പപ്പുവാണ് ക്രിയേറ്റീവ് ഡയറക്ടർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസുമായി സഹകരിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിനായി ലൊക്കേഷൻ ഹണ്ടിംഗ് നടത്തുന്നതിനിടെ സംവിധായകൻ തരുൺ മൂർത്തി പങ്കുവെച്ച ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് ആഷിഖ് ഉസ്മാൻ ചിത്രീകരണം ആരംഭിക്കുന്ന തീയതി പുറത്തുവിട്ടത്.
നേരത്തെ, മോഹൻലാലിനെയും മീരാ ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രോജക്ട് പിന്നീട് ഉപേക്ഷിക്കുകയും, അതിനു പകരമായാണ് തരുൺ മൂർത്തിയെ സംവിധായകനാക്കി പുതിയ ചിത്രം ആഷിഖ് ഉസ്മാൻ പ്രഖ്യാപിച്ചത്. ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമല്ല ഇതെന്നും മറ്റൊരു പ്രോജക്ടാണെന്നും ആഷിഖ് ഉസ്മാൻ മുൻപ് വ്യക്തമാക്കിയിരുന്നു.


