- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്ക് പടത്തിൽ അനശ്വര രാജൻ; ചാമ്പ്യനിലെ മനോഹര ഗാനം പുറത്ത്; റിലീസ് ഡിസംബർ 25ന്
മലയാളത്തിലെ യുവനടി അനശ്വര രാജൻ തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'ചാമ്പ്യൻ'. ഒരു സ്പോർട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് തിയേറ്ററുകളിൽ എത്തും.
ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷനാണ് നായകൻ. ചിത്രത്തിൻ്റെ റിലീസിന് മുന്നോടിയായി, പ്രശസ്ത സംഗീത സംവിധായകൻ മിക്കി ജെ. മേയർ സംഗീതം നൽകിയ മനോഹരമായ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
'ഉദാഹരണം സുജാത'യിലൂടെ ശ്രദ്ധേയയായ അനശ്വര, ചിത്രത്തിൽ ഒരു തനി നാട്ടുംപുറത്തുകാരിയുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. റോഷൻ ഒരു ഫുട്ബോൾ കളിക്കാരനായാണ് ചിത്രത്തിലെത്തുന്നത്.
Next Story




