ർജുൻ അശോകൻ നായകനാകുന്ന ചിത്രം ‘തലവര’ ആഗസ്റ്റ് 15 ന് തീയേറ്ററിൽ എത്തുകയാണ്. വ്യത്യസ്തമായ ലുക്കിലാണ് അർജുൻ അശോകമൻ ഈ ചിത്രത്തിൽ എത്തുന്നത്. ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമിക്കുന്ന ചിത്രം അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. ഒരു പക്ക പാലക്കാടൻ സംസാരശൈലിയാണ് ചിത്രത്തിൽ എന്നാണ് ടീസർ നൽകുന്ന സൂചന. രേവതി ശർമ്മയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ ​ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ പ്രേഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.