- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയ്ക്കായി സന്യാസിമാരുടെ ശരീരഭാഷ വരെ പഠിച്ച് തമന്ന; മഹാകുംഭമേളയ്ക്കിടെ പ്രയാഗ്രാജില്‍ പുതിയ ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് നടത്തി താരം
മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജില്‍ വച്ച് പുതിയ ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് നടത്തി നടി തമന്ന. 'ഒഡെല 2' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ ചെയ്യാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ തമന്നയെ കാണാനാവുക. ശിവഭക്തയായ സന്യാസിനിയുടെ വേഷത്തിലാണ് ചിത്രത്തില്‍ തമന്ന എത്തുന്നത്.
പ്രയാഗ്രാജില്‍ വച്ച് ടീസര്‍ പുറത്തിറക്കിയതിനെ കുറിച്ച് തമന്ന പ്രതികരിക്കുകയും ചെയ്തു. ''വളരെ ചെറിയ ഒരു ആശയത്തില്‍ നിന്നാണ് ഞങ്ങള്‍ ഈ സിനിമ തുടങ്ങിയത്. പക്ഷേ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. ഈ സിനിമ നിര്‍മിച്ചതിന് ടീമിന് ഒരുപാട് അനുഗ്രഹവും പണവും ലഭിക്കുമെന്ന് എനിക്കറിയാം. ഒഡെല 2 ടീസര്‍ ഇവിടെ ലോഞ്ച് ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നുന്നു.''
കാരണം, മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഇതുപോലെ ആകുമായിരുന്നില്ല'' എന്ന് തമന്ന പറഞ്ഞു. അതേസമയം, സന്യാസിമാരുടെ ശരീരഭാഷ എങ്ങനെയാണെന്നൊക്കെ പഠിച്ചിട്ടാണ് തമന്ന ഈ വേഷം ചെയ്തതെന്നും ചിത്രത്തിന്റെ സംവിധായകന്‍ അശോക് തേജ ഓഡിയോ ലോഞ്ചില്‍ പറഞ്ഞു.
ഒഡെല റെയില്‍വേ സ്റ്റേഷന്‍ എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഒഡെല 2. വസിഷ്ഠ എന്‍ സിംഹ, യുവ, നാഗ മഹേഷ്, വംശി, ഗഗന്‍ വിഹാരി, സുരേന്ദര്‍ റെഡ്ഡി, ഭൂപാല്‍, പൂജ റെഡ്ഡി എന്നിവരും ഒഡെല 2ല്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കാശിയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.