- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.ജി.എഫ് നായകന് ആദരം; യാഷിന് വേണ്ടി മാത്രം വിക്രമിന്റെ 'തങ്കലാന്‍' സ്പെഷ്യല്‍ പ്രിവ്യൂ; ചിത്രം ആഗസ്ത് 15ന് എത്തും
ഹൈദരാബാദ്: ഇന്ത്യന്‍ സിനിമാ ലോകം ആകംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാ രഞ്ജിത്ത്- വിക്രം ടീമിന്റെ തങ്കലാന്‍.ആഗസ്ത് 15 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ അതിന് മുന്‍പെ കന്നട സൂപ്പര്‍ താരം യാഷിന് മാത്രമായി സ്പെഷ്യല്‍ പ്രിവ്യൂ ഒരുക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധനേടിയ കന്നഡ സൂപ്പര്‍താരമാണ് യാഷ്.കെജിഎഫില്‍ കഥാപശ്ചാത്തലമായ കോലാര്‍ സ്വര്‍ണഖനി തന്നെയാണ് തങ്കലാന്റെയും കഥാപശ്ചാത്തലം. കഥപറയുന്ന കാലഘട്ടവും കഥപറച്ചിലുമാണ് വ്യത്യാസം.യാഷിന് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്ന ആദരവാണ് ചിത്രത്തിന്റെ പ്രിവ്യൂ ഷോ എന്നാണ് വിവരങ്ങള്‍. […]
ഹൈദരാബാദ്: ഇന്ത്യന്‍ സിനിമാ ലോകം ആകംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാ രഞ്ജിത്ത്- വിക്രം ടീമിന്റെ തങ്കലാന്‍.ആഗസ്ത് 15 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ അതിന് മുന്‍പെ കന്നട സൂപ്പര്‍ താരം യാഷിന് മാത്രമായി സ്പെഷ്യല്‍ പ്രിവ്യൂ ഒരുക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധനേടിയ കന്നഡ സൂപ്പര്‍താരമാണ് യാഷ്.കെജിഎഫില്‍ കഥാപശ്ചാത്തലമായ കോലാര്‍ സ്വര്‍ണഖനി തന്നെയാണ് തങ്കലാന്റെയും കഥാപശ്ചാത്തലം. കഥപറയുന്ന കാലഘട്ടവും കഥപറച്ചിലുമാണ് വ്യത്യാസം.യാഷിന് അണിയറ
പ്രവര്‍ത്തകര്‍ ഒരുക്കുന്ന ആദരവാണ് ചിത്രത്തിന്റെ പ്രിവ്യൂ ഷോ എന്നാണ് വിവരങ്ങള്‍.
കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് 'തങ്കലാന്‍'. സ്വര്‍ണ
ഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് 'തങ്കലാ'ന്റെ പ്രമേയം. പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കലാന്‍'. സംവിധായകനും തമിഴ് പ്രഭുവും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാസംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 'തങ്കലാന്‍' തിയേറ്ററുകളിലെത്തും.