- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രദ്ധ നേടി ഡബ്സിയുടെ 'ബ്ലഡ്'; യൂട്യൂബ് ബാൻ ചെയ്തിരുന്ന 'മാർക്കോ'യുടെ ആദ്യ ഗാനം വീണ്ടുമെത്തി; ചിത്രം 'മോസ്റ്റ് വയലന്റ് ഫിലിം' എന്ന ലേബലിനോട് കൂറുപുലര്‍ത്തും ?
കൊച്ചി: പ്രേക്ഷകർ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാർക്കോ'. ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിക്കുന്നത്. പ്രൊമോഷൻ മെറ്റീരിയലായി ഇറക്കിയവയെല്ലാം വലിയ കയ്യടിയാണ് നേടിയത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തത്. എന്നാൽ വയലൻസ് കൂടുതലാണെന്ന് കാണിച്ച് ഗാനം ചിത്രം യൂട്യൂബ് ബാൻ ചെയ്തിരുന്നു.
എന്നാൽ ഗാനം വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ഡബ്‌സീ പാടി, ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വിനായക് ശശികുമാറാണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
എല്ലാ അർത്ഥത്തിലും വയലൻസിന്‍റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ 'മാർക്കോ' ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, തമിഴ് ടീസറുകൾ പുറത്തിറങ്ങിയിരുന്നു. തെലുങ്ക് ടീസര്‍ അനുഷ്ക ഷെട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. ഹിന്ദി ടീസര്‍ നേരത്തെ ബോളിവുഡ് താരം ജോണ്‍ എബ്രഹാം പുറത്തിറക്കിയിരുന്നു. 30 കോടി ബജറ്റില്‍ ഫുൾ പാക്കഡ് ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്.
'മോസ്റ്റ് വയലന്റ് ഫിലിം' എന്ന ലേബലിനോട് നൂറ്റൊന്ന് ശതമാനം കൂറുപുലര്‍ത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ എന്ന് ഉറപ്പിക്കുന്നതായിരുന്നു ടീസര്‍. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മലയാളികൾക്കിടയിൽ സജീവ ചർച്ചയായി മാറി കഴിഞ്ഞു.
സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.