- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'70 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ..'; ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്‍റെ 'ദി ഒഡീസി' ടീസർ ട്രെയ്‌ലർ ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ടുകൾ
ഹോളിവുഡ് സംവിധായകനും ഓസ്കാര്‍ ജേതാവുമായ ക്രിസ്റ്റഫർ നോളന്‍റെ അടുത്ത പുതിയ ചിത്രമായ 'ദി ഒഡീസി'യുടെ ടീസർ ട്രെയ്‌ലർ ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ടുകൾ. 2026 ജൂലൈ 17-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഹോമറിന്റെ ഗ്രീക്ക് പുരാണ കാവ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ട്രോയി യുദ്ധത്തിനു ശേഷം പത്ത് വര്‍ഷത്തോളം ഈ രാജാവ് സ്വന്തം നാട്ടിലേക്ക് നടത്തിയ യാത്രയിലെ സാഹസികതകളാണ് ഈ കാവ്യത്തില്‍ പറയുന്നത്.
70 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ, 'ജുറാസിക് വേൾഡ് റീബർത്ത്' എന്ന ചിത്രത്തിന്റെ തിയേറ്റർ പ്രദർശനങ്ങളോടൊപ്പം പ്രദർശിപ്പിക്കാന്‍ ഇരിക്കുകയായിരുന്നു. പക്ഷെ ഈ ടീസറിന്‍റെ ഫോണില്‍ ചിത്രീകരിച്ച ചില ഭാഗങ്ങള്‍ എക്സില്‍ ചില അക്കൗണ്ടുകള്‍ പോസ്റ്റ് ചെയ്തതോടെ ട്രെയ്‌ലർ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
Next Story