- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ..'; ഹൊറർ-ഫാന്റസി ത്രില്ലറുമായി റിബൽ സ്റ്റാർ പ്രഭാസ്; 'ദ രാജാസാബ്' സിനിമയുടെ അപ്ഡേറ്റെത്തി; ട്രെയിലർ നാളെ പുറത്തിറങ്ങും
ഹൈദരാബാദ്: റിബൽ സ്റ്റാർ പ്രഭാസ് നായകനാകുന്ന ഹൊറർ-ഫാന്റസി ത്രില്ലർ 'ദ രാജാസാബ്' എന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ വൈകീട്ട് 6ന് പുറത്തിറങ്ങും. ഐതിഹ്യങ്ങളും മിത്തുകളും ഉൾക്കൊള്ളുന്ന ചിത്രം ആകാംഷ നിറഞ്ഞ നിമിഷങ്ങൾ സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ജയ് ദത്തും പ്രഭാസും വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ അനൗൺസ്‌മെന്റ് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിട്ടുണ്ട്.
ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന 'ദ രാജാസാബ്' ഡിസംബർ 5ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തിറക്കിയ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രഭാസിനെ കൂടാതെ സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കരിയറിൽ ആദ്യമായി ഇത്തരത്തിലുള്ള ഒരു വ്യത്യസ്ത ലുക്കിലാണ് പ്രഭാസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് അറിയുന്നു.
'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനോടെയെത്തുന്ന ഈ ഹൊറർ എന്റർടെയ്നറിൽ അമാനുഷിക ഘടകങ്ങളും മിത്തുകളും ഉൾക്കൊള്ളുന്നു. 'പ്രതി റോജു പാണ്ഡഗെ', 'മഹാനുഭാവുഡു' എന്നീ ചിത്രങ്ങൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി റിലീസ് ചെയ്യുന്ന 'ദ രാജാസാബ്' പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ടല സഹനിർമ്മാതാവാണ്. തമൻ എസ് ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.