- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിൻറെ മാസ്സ് കോമഡി എന്റർടൈനർ; നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന 'ഭ.ഭ.ബ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: നവാഗത സംവിധായകൻ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന 'ഭ.ഭ.ബ' എന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 18ന്, ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. 'ഭയം ഭക്തി ബഹുമാനം' എന്നതിന്റെ ചുരുക്കരൂപമാണ് ചിത്രത്തിന്റെ ടൈറ്റിൽ. 'വേൾഡ് ഓഫ് മാഡ്നെസ്സ്' എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങുന്ന ചിത്രം ഒരു മാസ്സ് കോമഡി എന്റർടൈനർ ആയിരിക്കുമെന്നാണ് സൂചന.
ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ചിത്രത്തിലുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ദിലീപും മോഹൻലാലും ഒരുമിച്ചുള്ള സംഘട്ടന രംഗങ്ങൾ കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലായി വൻതുക ചെലവഴിച്ച് ചിത്രീകരിച്ചതായാണ് വിവരം. ഇതിനായി മോഹൻലാലിന്റെ കഥാപാത്രത്തിനായി പ്രത്യേക വാഹനം നിർമ്മിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സ്‌ലി, ഷമീർ ഖാൻ, ഷിൻസ്, ശരണ്യ പൊൻവണ്ണൻ, നൂറിൻ ഷെരീഫ്, ധനശ്രീ, ലങ്കാ ലക്ഷ്മി, സാന്റി തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. അരുൺ മോഹൻ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു.




