- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയവും കോമഡിയും കോർത്തിണക്കി ഹോട്സ്റ്റാറിന്റെ പുതിയ സീരീസ്; 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' ന്റെ ട്രെയ്ലർ പുറത്ത്; ഫെബ്രുവരി 28-ന് സ്ട്രീമിങ് ആരംഭിക്കും
കൊച്ചി: പ്രണയവും കോമഡിയും കോർത്തിണക്കി പുതിയ സീരീസുമായി ഡിസ്‌നി ഹോട്സ്റ്റാര്‍. ഡിസ്‌നി ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസാണിത്. കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, മാസ്റ്റര്‍പീസ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍, 1000 ബേബീസ് എന്നീ ഹിറ്റ് സീരീസുകള്‍ക്ക് ശേഷമാണ് ഡിസ്‌നി ഹോട്സ്റ്റാര്‍ പുതിയ സീരീസുമായി എത്തുന്നത്. 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ അജു വര്‍ഗീസ്, നീരജ് മാധവ്, ഗൗരി ജി കിഷന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സീരീസിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു.
വിഷ്ണു ജി. രാഘവാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. വിനോദ് എന്ന പ്രവാസി ചെറുപ്പക്കാരനെയാണ് നീരജ് മാധവ് എത്തുന്നത്. നാട്ടില്‍ ഒരു വീട് വെക്കണമെന്നും വിവാഹം കഴിക്കണമെന്നുമുള്ള ആഗ്രഹവുമായി മാധവ് വിദേശത്തുനിന്ന് എത്തുന്നതിനെത്തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് വെബ് സിരീസില്‍. പപ്പന്‍ എന്നാണ് അജു വര്‍ഗീസിന്‍റെ കഥാപാത്രത്തിന്‍റെ പേര്. സീരീസ് ഫെബ്രുവരി 28-ന് സ്ട്രീമിങ് ആരംഭിക്കും.
ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരും സീരീസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതസംവിധാനം ഗോപി സുന്ദറാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിച്ചിരിക്കുന്ന റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന സീരീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്താണ്. പി.ആര്‍.ഒ റോജിന്‍ കെ. റോയ്, മാര്‍ക്കറ്റിങ് ടാഗ് 360 ഡിഗ്രി.