- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൊറർ ത്രില്ലർ; 'ഡീയസ് ഈറേ'യുടെ അപ്ഡേറ്റെത്തി; 'ഭ്രമയുഗം' സംവിധായകൻ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എത്തുന്നു
കൊച്ചി: പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ഹൊറർ ത്രില്ലർ ചിത്രം 'ഡീയസ് ഈറേ'യുടെ റിലീസ് ട്രെയ്‌ലർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറങ്ങും. 'ഭ്രമയുഗം' സംവിധായകൻ രാഹുൽ സദാശിവൻ ആണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഒക്ടോബർ 31-ന് 'ഡീയസ് ഈറേ' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. 'ക്രോധത്തിൻ്റെ ദിനം' എന്ന് അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടാഗ്‌ലൈൻ.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിർമ്മാതാക്കൾ. സെൻസറിങ് പൂർത്തിയായപ്പോൾ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പുറത്തിറങ്ങിയ ആദ്യ ട്രെയ്‌ലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഹൊറർ അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും 'ഡീയസ് ഈറേ' എന്ന് ടീസറുകൾ സൂചിപ്പിക്കുന്നു.
ചിത്രത്തിലെ 'ക്രോധത്തിൻ്റെ ദിനം' എന്ന ടൈറ്റിലോടെയുള്ള ഒരു ഗാനവും അടുത്തിടെ പുറത്തിറങ്ങി ശ്രദ്ധ നേടിയിരുന്നു. ഗാനം ക്രിസ്റ്റോ സേവ്യറാണ് ഈണമിട്ടത്. 'ഭ്രമയുഗം' എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിന് ശേഷം രാഹുൽ സദാശിവനും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഡീയസ് ഈറേ'ക്കുണ്ട്.
കേരളത്തിൽ ഇ ഫോർ എക്സ്പെരിമെൻ്റ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. ഹോം സ്ക്രീൻ എന്റർടൈൻമെൻ്റ്സ്, തിങ്ക് സ്റ്റുഡിയോസ്, വികെ ഫിലിംസ്, പ്രൈം മീഡിയ യുഎസ്, ബെർക് ഷെയർ ഡ്രീം ഹൗസ്, ഇസാനഗി ഫിലിംസ് എന്നിവരും വിവിധ റിലീസ് ജോലികളിൽ പങ്കാളികളാണ്. ഷെഹ്‌നാദ് ജലാൽ ISC ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ജ്യോതിഷ് ശങ്കർ കലാസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യറാണ് സംഗീതം നൽകുന്നത്. ഷഫീക്ക് മുഹമ്മദ് അലി എഡിറ്റർ ആയും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനർ ആയും പ്രവർത്തിക്കുന്നു.




