- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ 'ഹൃദയപൂർവ്വം'; എസ്.പി.ചരൺ ആലപിച്ച 'ഹൃദയവാതിൽ' വീഡിയോ ഗാനം പുറത്തിറങ്ങി; മനസ് നിറഞ്ഞെന്ന് ആരാധകർ
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവ്വം' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ 'ഹൃദയവാതിൽ' എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഏറെ ശ്രദ്ധ നേടിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ്.പി. ചരൺ ആണ്. ജസ്റ്റിൻ പ്രഭാകർ ഈണം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്.
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് 'ഹൃദയപൂർവ്വം'. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. 2015-ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആയിരുന്നു ഇവർ ഒരുമിച്ച അവസാന ചിത്രം.
സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യൻ ആണ്. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കിയിരിക്കുന്നു. അനൂപ് സത്യൻ ചിത്രത്തിന്റെ പ്രധാന സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.