- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാര്‍വല്‍ സൂപ്പര്‍ ഹീറോ ചിത്രം ക്യാപ്റ്റന്‍ അമേരിക്ക പ്രദര്‍ശനത്തിനിടെ തിയേറ്റര്‍ മേല്‍ക്കൂര തകര്‍ന്നു വീണു; സിനിമ കാണാന്‍ എത്തിയവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം അമേരിക്കയില്‍
വാഷിങ്ടണ്‍: മാര്‍വലിന്റെ സൂപ്പര്‍ ഹീറോ ചിത്രമായ ക്യാപ്റ്റന്‍ അമേരിക്ക: ബ്രോ ന്യൂ വേള്‍ഡ് എന്ന പുതിയ ചിത്രത്തിന്റെ പ്രദര്‍നത്തിനിടെ തിയേറ്റര്‍ മേല്‍ക്കൂര തകര്‍ന്നു വീണു. സിനിമ കാണാന്‍ എത്തിയവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകള്‍ ഇല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലെ വനാച്ചിയിലുള്ള ലിബര്‍ട്ടി സിനിമയിലെ പ്രദര്‍ശനത്തിനിടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച രാത്രിയിലെ എട്ടുമണിക്കത്തെ ഷോയിക്കിടയിലാണ് സംഭവം. സ്‌ക്രീനിന്റെ അടുത്ത ഭാഗത്തെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. പ്രദര്‍ശനം നടക്കുന്നതിനിടെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് ഇരിപ്പിടങ്ങള്‍ക്കുമേല്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ വനാച്ചി വാലി ഫയര്‍ഫൈറ്റേഴ്സ് സംഭവ സ്ഥലത്തെത്തി. മേല്‍ക്കൂര തകര്‍ന്നുവീഴാനുണ്ടായ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രദര്‍ശനസമയത്ത് മേല്‍ക്കൂരയില്‍നിന്ന് ചില ശബ്ദങ്ങള്‍ തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ കേട്ടിരുന്നു. അപകടത്തില്‍ പ്രക്ഷകരില്‍ ഒരാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തിയേറ്ററില്‍ നിറയെ ആളുകള്‍ ഉണ്ടാകാറുള്ള വെള്ളി, ശനി ദിവസങ്ങളില്‍ അപകടം ഉണ്ടായിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നെന്ന് തിയേറ്റര്‍ അധികരൃതര്‍ പറയുന്നു.
മേല്‍ക്കൂര തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തില്‍ ഫയര്‍ഫൈറ്റേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പങ്കുവെച്ചിട്ടുണ്ട്. നിരവധി പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. ആര്‍ക്കും പരിക്കുകളുണ്ടാകാത്തതിന്റെ ആശ്വാസമാണ് പലരും കമന്റായി പങ്കുവെച്ചത്.