- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒപ്പത്തിന് ദൃശ്യത്തിലുണ്ടായ മുതല്‍! സ്റ്റീഫന്‍ നെടുമ്പള്ളിക്ക് ജോര്‍ജ്ജു കുട്ടിയിലുണ്ടായ മകന്‍! മലയാള സിനിമയ്ക്ക് ജീവശ്വാസം നല്കി വീണ്ടും ലാല്‍ മാജിക്; തരുണ്‍ മൂര്‍ത്തിയ്ക്ക് കിട്ടുന്നത് അഭിനന്ദന പ്രവാഹം; ലഹരി മാഫിയയില്‍ നിന്നും മോളിവുഡിനെ 'ഹൈജാക്ക്' ചെയ്ത് വീണ്ടും മോഹന്‍ലാല്‍; ടിക്കറ്റ് ബുക്കിംഗില്‍ വന്‍ കുതിപ്പ്; ശതകോടി ക്ലബ്ബലില് കയറുമെന്ന് വിപണി പ്രതീക്ഷ; ഇത് ഇനിയും മലയാള സിനിമയില്‍ തുടരട്ടേ
കൊച്ചി: തുടരും.......... ഇത് ഇനിയും തുടരണം. ഇതാണ് മോഹന്‍ലാലിനോട് മലയാള സിനിമാ പ്രേക്ഷകര്‍ പറയുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ പോലുള്ളവരെ കൂടുതല്‍ അടുപ്പിക്കണം. അതിലൂടെ വലിയ ഹിറ്റുകള്‍. ഹൈബ്രിഡ് കഞ്ചാവും മയക്കു മരുന്ന് മാഫിയയും പിടിമുറുക്കിയ മോളിവുഡിനെ നന്മയുടെ വഴിയേ നയിക്കാന്‍ വേണ്ടത് 'തുടരും' പോലുള്ള സിനിമകളാണ്. ഒപ്പത്തിന് ദൃശ്യത്തിലുണ്ടായ മുതല്‍!, സ്റ്റീഫന്‍ നെടുമ്പള്ളിക്ക് ജോര്‍ജ്ജു കുട്ടിയിലുണ്ടായ മകന്‍! ഇങ്ങനയൊക്കെയാണ് തുടരും എന്ന മോഹന്‍ലാല്‍ സിനിമയെ കുറിച്ച് ആരാധകര്‍ പറയുന്നത്. ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എല്ലാം മയക്കുമരുന്ന് വിവാദങ്ങളില്‍ കുടുങ്ങിയത് മലയാള സിനിമയ്ക്ക് പേരുദോഷമായി. ലൂസിഫറിന്റെ മോശം പേരുണ്ടാക്കലും ഇന്‍ഡസ്‌ട്രേയെ തകര്‍ത്തു. സംഘടനകളായ അമ്മയും ഫെഫ്കയും നിര്‍മ്മാതാക്കളും എല്ലാം പലവഴിക്കായി. സിനിമയ്ക്ക് വേണ്ട ഹിറ്റ് പിറക്കാത്തതു കൊണ്ടാണിതെന്ന വാദവും ഇതോടെ സജീവമായി. നിര്‍മ്മാതാക്കളെ വീണ്ടും പണം മുടക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമ ഇതിനിടെ പിറന്നു. അതാണ് തുടരും. ഇത് തുടര്‍ന്നേ മതിയാകൂവെന്നാണ് മലയാള സിനിമ ആഗ്രഹിക്കുന്നത്. ഓരോ മണിക്കൂറിലും ടിക്കറ്റ് വില്പനയില്‍ ചിത്രത്തിന് വന്‍ കുതിപ്പാണ് കാണാന്‍ സാധിക്കുന്നത്.
ഏറെ കാലം മോഹന്‍ലാലിന് ഹിറ്റ് ചിത്രങ്ങളുണ്ടായിരുന്നില്ല. ഇതിന് സമാനമായ ഒരു കാലത്താണ് പ്രിയദര്‍ശന്റെ ഒപ്പം സൂപ്പര്‍ ഹിറ്റായത്. സാധാരണക്കാരന്റെ കഥയായിരുന്നു ഇത്. ഈ സിനിമയിലെ അഭിനയ മികവ് ലാലിനെ വീണ്ടും അന്ന് ബോക്‌സോഫീസിലെ പ്രിയങ്കരനായി. ദൃശ്യം എന്ന ചിത്രം ലാലിന്റെ അന്വേഷണാത്മ സിനിമകളിലെ പുതു അവതാര പിറവിയായിരുന്നു. ജോര്‍ജ് കുട്ടിയായിരുന്നു ആ സിനിമയിലെ താരം. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയും ലാലിനെ പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ച കഥാപാത്രം. ഇവയുടെ എല്ലാം ഗുണഗണങ്ങള്‍ തുടരും എന്ന ലാല്‍ സിനിമയിലെ കാരക്ടറിലും കാണാമത്രേ. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മോഹന്‍ലാലിന്റെ കംപ്ലീറ്റ് സിനിമയായി മാറുകയാണ് തുടരും. അപ്പോഴും സംവിധായക മികവ് തെളിഞ്ഞു നില്‍ക്കുന്നു. കഥയും തിരക്കഥയും തന്നെയാണ് യഥാര്‍ത്ഥ താരമെന്നും പറഞ്ഞു വയ്ക്കുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മികച്ചൊരു ദൃശ്യാനുഭവമായി തുടരും മാറുകയാണ്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ തുടരും ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് എന്നതാണ് വസ്തുത.
ഒരു മോഹന്‍ലാല്‍ ചിത്രം ശരാശരിക്ക് മുകളില്‍ അഭിപ്രായം നേടിയാല്‍ പോലും ബോക്സോഫീസില്‍ കുതിക്കും. അങ്ങനെ വരുമ്പോള്‍ ഒരു പോസിറ്റീവ് റിവ്യൂ ഉള്ള മോഹന്‍ലാല്‍ ചിത്രം ശതകോടി ക്ലബ്ബിലെത്തുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലും പുറത്തും തുടരും തരംഗമാകും. എല്ലാ വിഭാഗം പ്രേക്ഷകരേയും പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന തുടരും. തുടരും എല്ലാ ഭാഗത്ത് നിന്നും കൈയടി നേടുന്നുണ്ട്. താരം, വിന്റേജ് ലാലേട്ടന്‍ എന്നീ ഉപമകള്‍പ്പുറം സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന 'ആക്ടര്‍ മോഹന്‍ലാല്‍' തിരിച്ചെത്തിയിരിക്കുന്നു എന്നാണ് ശ്രദ്ധേയം. ഇതിന് നായികയായി ശോഭനയും. മലയാള സിനിമയിലെ റെക്കോഡുകളെല്ലാം തുടരും തൂത്തെറിയും എന്നാണ് വിവിധ ബോക്സോഫീസ് ട്രാക്കര്‍മാരുടെ അഭിപ്രായം. മോഹന്‍ലാലിലെ അഭിനേതാവിനെയും താരത്തെയും ഒരുപോലെ ഉപയോഗപ്പടുത്തിക്കൊണ്ടുള്ളതാണ് തരുണ്‍ മൂര്‍ത്തിയുടെ മേക്കിംഗ്. മോഹന്‍ലാല്‍ ഒരു ഫാമിലി ഡ്രാമയുമായി വരുന്നു എന്നതിനാല്‍ തന്നെ ദൃശ്യം പോലൊരു സിനിമയായിരുന്നു ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിച്ചിരുന്നത്. അതിനെ പൂര്‍ണമായും ശരിവെക്കുന്നതാണ് തുടരും. ദൃശ്യത്തിലെ ഫ്‌ളക്‌സിബിലിറ്റിയും ഭ്രമരത്തിലെ ചടുലതയും ഇതില്‍ കാണാം.
വിവിധ ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്ക് അനുസരിച്ച് തുടരും ആദ്യ ദിനം കേരളത്തില്‍ നിന്ന് 5 മുതല്‍ 5.33 കോടി വരെയാണ് നേടിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെയും വിദേശ മാര്‍ക്കറ്റുകളിലെയും കണക്കുകള്‍ കൂടാതെയാണ് ഇത്. അത് കൂടി വന്നാല്‍ ആഗോള ഓപ്പണിംഗ് ഡേ കളക്ഷന്‍ 10 കോടി കടന്നേക്കും എന്നാണ് പ്രവചനം. ബോക്സോഫീസിലെ നിലവിലെ ട്രെന്‍ഡ് അനുസരിച്ച് തുടരും വരും ദിവസങ്ങളിലും തിയേറ്ററുകളെ നിറയ്ക്കുന്ന ചിത്രമാകും. ഇന്നത്തേയും നാളത്തേയും ഷോകളെല്ലാം ഏറെക്കുറെ അതിവേഗം ഫുള്‍ ആകുന്നുണ്ട്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ച് ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരുടെ അഭിപ്രായങ്ങളോട് പ്രതികരിച്ചിരിക്കുകയും ചെയ്തു മോഹന്‍ലാല്‍. സോഷ്യല്‍മീഡിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'തുടരും' ചിത്രത്തിന് ലഭിക്കുന്ന ഓരോ പ്രതികരണങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു, സിനിമയെ സ്‌നേഹിച്ചതിനും ചേര്‍ത്തു നിര്‍ത്തിയതിനും നന്ദിയെന്നും താരം കുറിച്ചു. നന്ദി തന്റേത് മാത്രമല്ലെന്നും പകരം തങ്ങളുടെ സ്‌നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ തനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിങ്ങനെ, 'തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്‌നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും എനിക്ക് പൂര്‍ണ്ണമായി പ്രകടിപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ എന്നെ സ്പര്‍ശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടതിന്, അതിനെ ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദി.
ഈ നന്ദി എന്റേത് മാത്രമല്ല. തങ്ങളുടെ സ്‌നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്‌സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ ഇന്ന് കാണുന്ന രീതിയിലാക്കിയത്. ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിര്‍മ്മിച്ചതാണ്. അത് വളരെ ആഴത്തില്‍ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാള്‍ കൂടുതലാണ്. അതാണ് യഥാര്‍ത്ഥ അനുഗ്രഹം. ഹൃദയപൂര്‍വ്വം എന്റെ നന്ദി.'-ഇതാണ് മോഹന്‍ലാലിന്റെ കുറിപ്പ്.