- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിടിയിലെങ്കിലും അഭിപ്രായം മാറുമോ?; കമൽ ഹാസൻ ചിത്രം 'തഗ് ലൈഫ്' ഓൺലൈൻ സ്ട്രീമിംഗ് തുടങ്ങി
വളരെ ഹൈപ്പോടെ എത്തിയ അതുപോലെ പ്രേക്ഷക പ്രീതി നേടുന്നതില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍ പല ഭാഷകളിലും അടുത്തിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ എണ്ണത്തില്‍ അധികം സംഭവിച്ചത് ഈ വര്‍ഷം തമിഴ് സിനിമയിലാണ്. കമല്‍ ഹാസന് നായകനായ തഗ് ലൈഫ് ആയിരുന്നു അതില്‍ ഒന്ന്.
കമല്‍ ഹാസനും മണി രത്നവും നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ജൂണ്‍ 5 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ഒരു മാസം പൂര്ത്തിയാവുംമുന്പേ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാവും. റിലീസ് ദിനത്തില്‍ ആദ്യ ഷോകള്‍ മുതല്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്ന ചിത്രമാണ് ഇത്. ഒടിടിയില്‍ ചിത്രം അഭിപ്രായം മാറ്റുമോ എന്നാണ് അണിയറക്കാര്‍ ഉറ്റുനോക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്കനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് 97.44 കോടിയാണ്.