- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മോഹന്‍ലാല്‍ ചിത്രം റിലീസ് ചെയ്തതാ; കൊച്ചിയില്‍ മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്ക്; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍
മോഹന്‍ലാല്‍ ചിത്രം തുടരും കേരള ബോക്സോഫിസിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. വലിയ ഹൈപ്പൊന്നുമില്ലാതെ ഇറങ്ങിയ ചിത്രം തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. എമ്പുരാന് ശേഷം തുടര്‍ച്ചയായ രണ്ട് ഹിറ്റുകളാണ് മോഹന്‍ലാലിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന തുടരും തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ച ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് തുടരും സിനിമയ്ക്ക്. കേരളത്തില്‍ എല്ലായിടത്തും മികച്ച പ്രതികരണമാണ് ആദ്യ ദിനം സിനിമയ്ക്ക് ലഭിച്ചത്.
ഇന്നലെ രാത്രി മിക്ക ഇടങ്ങളിലെയും റോഡുകളില്‍ മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കാണ് നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കൊച്ചി എംജി റോഡിലെ കവിത തിയേറ്ററില്‍ ഇന്നലെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട ബ്ലോക്കാണ് ഇവിടെ എംജി റോഡിന് സമീപം ഉണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം ആദ്യദിനം സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനം മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. എമ്പുരാന്‍ സിനിമയുടെ ടിക്കറ്റ് വില്‍പ്പനയിലെ റെക്കോഡുകള്‍ തുടരും തിരുത്തിയിട്ടുണ്ട്. പ്രദര്‍ശനത്തിന് എത്തി ആദ്യ മണിക്കൂറുകള്‍ക്കുളളില്‍ 30കെയിലധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഫാമിലി ഡ്രാമ വിഭാഗത്തില്‍ എത്തിയ ചിത്രം ഇനി വരുംദിവസങ്ങള്‍ കുടുംബപ്രേക്ഷകരും ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. ജേക്സ് ബിജോയി ഒരുക്കിയ പാട്ടുകള്‍ സിനിമ ഇറങ്ങുന്നതിന് മുന്‍പേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിയന്‍പിളള രാജു, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യൂ, ഇര്‍ഷാദ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കെഎആര്‍ സുനിലിന്റെ കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.