- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എപ്പോഴും എന്റെ പ്രിയപ്പെട്ട ആളായിരിക്കുന്നതിന് നന്ദി..; കല്യാണ വേദിയിൽ വച്ച് കണ്ട അതെ...സാരിയിൽ അതീവ സുന്ദരിയായി തൃഷ; ക്യാമറ മാൻ വിജയ് ആണോയെന്ന് ആരാധകർ

ചെന്നൈ: നടൻ വിജയിക്കെതിരെ ഭാര്യ സംഗീത വിവാഹമോചന കേസ് ഫയൽ ചെയ്തതിന് പിന്നാലെ, നടി തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റും ഇരുവരും ഒരു ചടങ്ങിൽ ഒന്നിച്ചെത്തിയതും വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. പ്രമുഖ നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന് സംഗീതയുടെ ഹർജിയിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് നടി തൃഷയുടെ സമീപകാല നീക്കങ്ങൾ സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ഏപ്രിൽ 20-ന് ചെങ്കൽപേട്ട് കുടുംബ കോടതിയിൽ നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, തൃഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ "എപ്പോഴും എന്റെ പ്രിയപ്പെട്ട ആളുകളായിരിക്കുന്നതിന് നന്ദി" എന്ന് കുറിച്ചത് ആരാധകർക്കിടയിൽ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. രണ്ട് ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടുള്ള ഈ പോസ്റ്റ് വിജയ്‍യെ ഉദ്ദേശിച്ചാണോ എന്ന് പലരും ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് വിജയ്‍ക്കെതിരെ വന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണെന്ന് ഒരു വിഭാഗം ആരാധകർ പറയുമ്പോൾ, ഇതൊരു പൊതുവായ പ്രസ്താവനയാണെന്ന് മറുവിഭാഗം വാദിക്കുന്നു.
നിർമ്മാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയത് ഊഹാപോഹങ്ങൾക്ക് ശക്തി പകർന്നു. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയതും ഒരേ കാറിൽ വന്നതും സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു. ഇത് ഇരുവരും പ്രണയത്തിലാണെന്ന വാദങ്ങൾക്ക് ആക്കം കൂട്ടിയെങ്കിലും, അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചെത്തുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച് ചിലർ ചോദിക്കുന്നു.
സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്ന വിജയ്‌ക്ക് ഈ വിവാദം അനാവശ്യമാണെന്ന് അദ്ദേഹത്തിന്റെ ആരാധകർ വാദിക്കുന്നു. രാഷ്ട്രീയ എതിരാളികൾ ഇത് ആയുധമാക്കാൻ സാധ്യതയുണ്ടെന്നും അവർ ആശങ്കപ്പെടുന്നു. ഈ വിഷയത്തിൽ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചെങ്കൽപേട്ട് കുടുംബ കോടതിയിൽ വിജയ് സ്വീകരിക്കുന്ന നിലപാടിനായി സിനിമാ ലോകവും രാഷ്ട്രീയ വൃത്തങ്ങളും ആകാംഷയോടെ കാത്തിരിക്കുകയാണ്.


