- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരി സെൽവരാജ് ഒരുക്കുന്ന 'ബൈസൺ'; ധ്രുവ് വിക്രം നായകനായെത്തുന്ന ചിത്രത്തിന്റെ അപ്ഡേറ്റ്; ആദ്യ ഗാനം നാളെയെത്തും
ചെന്നൈ: പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് 'ബൈസൺ'. ധ്രുവ് വിക്രം നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ മാരിസെൽവരാജാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവർത്തകർ പങ്കു വെച്ചിരിക്കുന്നത്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. രജിഷ വിജയനും ലാലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്താനാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
പ്രശസ്ത സംവിധായകൻ മാരി സെൽവരാജ് ആണ് 'ബൈസൺ' സംവിധാനം ചെയ്യുന്നത്. കബഡി താരം മനതി ഗണേശന്റെ ബയോപിക് അല്ല ചിത്രമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പൂർണ്ണമായും സാങ്കൽപ്പിക കഥയാണ് പറയുന്നതെന്നും സംവിധായകൻ അറിയിച്ചു. ചിത്രത്തിന്റെ ഛായാഗ്രഹണം ഏഴിൽ അരശാണ് നിർവഹിക്കുന്നത്. പാ രഞ്ജിത്തിൻ്റെ നീലം പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
നേരത്തെ ധനുഷ് നായകനാകുന്ന ഒരു ചിത്രവും മാരി സെൽവരാജ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രോജക്റ്റിനെക്കുറിച്ച് ധനുഷ് പറയുകയുണ്ടായി: 'പല കാരണങ്ങളാൽ എനിക്ക് വിലമതിക്കാനാവാത്ത ചിത്രമാണിത്'. ചിത്രത്തിൽ ധനുഷിൻ്റെ കഥാപാത്രത്തെക്കുറിച്ച് അറിയാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. സീ സ്റ്റുഡിയോസും ധനുഷിൻ്റെ വണ്ടർബാർ ഫിലിംസും ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം.
ധ്രുവ് വിക്രം അവസാനമായി അഭിനയിച്ച ചിത്രം 'മഹാൻ' ആയിരുന്നു. വിക്രം തന്നെയായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ലളിത് കുമാർ ആയിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്. 'മഹാൻ' ചിത്രത്തിന് ധ്രുവ് വിക്രം ഒരു ഗാനം ആലപിക്കുകയും ചെയ്തിരുന്നു. വിക്രമിന്റെ കരിയറിലെ അറുപതാമത് ചിത്രമായിരുന്നു 'മഹാൻ' ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരുന്നു.