- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉർവശി പ്രധാന വേഷത്തിലെത്തുന്ന 'എൽ ജഗദമ്മ എഴാം ക്ലാസ് ബി'; സിനിമയുടെ പോസ്റ്റർ പുറത്ത്; സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ അമ്പതോളം പുതുമുഖങ്ങളും

കൊച്ചി: ഉർവശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'എൽ ജഗദമ്മ എഴാം ക്ലാസ് ബി' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പേരിന്റെ കൗതുകവും ഉർവശിയുടെ ശക്തമായ സാന്നിധ്യവും ചിത്രത്തിന് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. സ്ത്രീകളുടെ ജീവിത യാഥാർത്ഥ്യങ്ങളെ തുറന്നു കാണിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയായിരിക്കും ഇത് എന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്.
ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) ആണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കി സംവിധാനം നിർവഹിക്കുന്നത്. എവർസ്റ്റാർ ഇന്ത്യൻസ്, ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ ഉർവശിയും കലേഷ് രാമാനന്ദുമാണ് പ്രധാനമായും ഉള്ളത്. ഒരു തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് പോസ്റ്റർ ചിത്രീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.
കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, അഭയ്, വി കെ വിജയകൃഷ്ണൻ, ലിൻ സുരേഷ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവർക്കൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അനിൽ നായർ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ, ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. ഷൈജൽ എഡിറ്റിംഗും, ശരവണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ഷാഫി ചെമ്മാട് പ്രൊഡക്ഷൻ കൺട്രോളറും, റെജിവാൻ അബ്ദുൽ ബഷീർ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. രാജേഷ് മേനോൻ കലാസംവിധാനവും, കുമാർ എടപ്പാൾ വസ്ത്രാലങ്കാരവും, ഹസൻ വണ്ടൂർ മേക്കപ്പും നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേശനും, പ്രൊഡക്ഷൻ മാനേജർ ആദർശ് സുന്ദറും, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണനും ആണ്. മുകേഷ്, സക്കീർ ഹുസൈൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരും, വിഷ്ണു വിശിക, ഷോൺ സോണി എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരുമാണ്. ജയറാം രാമചന്ദ്രൻ പോസ്റ്റർ ഡിസൈനിംഗും, എ എസ് ദിനേശ് പിആർഒ ചുമതലയും നിർവഹിക്കുന്നു.


