- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലുക്ക്മാൻ അവറാൻ, ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷങ്ങളിൽ; സംവിധാനം മുഹാഷിൻ; ശ്രദ്ധ നേടി AI സഹായത്തോടെ നിർമിച്ച 'വള'യുടെ പോസ്റ്റർ
കൊച്ചി: പ്രേക്ഷക ശ്രദ്ധ നേടി 'വള' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ലുക്ക്മാൻ അവറാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പൂർണമായും AI സഹായത്തോടെ രൂപപ്പെടുത്തിയ കഥാപാത്ര ചിത്രങ്ങൾ കൂട്ടിയിണക്കി ഒരുക്കിയ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. യെല്ലോട്ടൂത്ത്സ് ആണ് പോസ്റ്റർ തയ്യാറാക്കിയത്. വിചിത്രം സംവിധാനം ചെയ്യുന്നത് മുഹാഷിൻ ആണ്. ചിത്രം സെപ്റ്റംബറിൽ തീയേറ്ററുകളിലെത്തും.
ഒരു പക്ഷെ മലയാളത്തിലെ തന്നെ AI സഹായത്തോടെ പുറത്തിറങ്ങിയ ആദ്യ പോസ്റ്റർ ആയിരിക്കുമിതെന്നാണ് സിനിമയുടെ പോസ്റ്റർ ഡിസൈനേഴ്‌സ് കൂടിയായ യെല്ലോട്ടൂത്ത്സ് പറയുന്നത്. ക്രിയേറ്റീവ് പോസ്റ്ററിന് ആവശ്യമായ സ്റ്റിൽസിൻ്റെ അഭാവത്തിലും, മറ്റൊരു ഫോട്ടോഷൂട്ടിന് അഭിനേതാക്കളുടെ ലുക്ക്, സമയം എന്നിവ തടസ്സമായി വന്ന സാഹചര്യത്തിലുമാണ് ഇത്തരം ഒരു പരീക്ഷണം യെല്ലോട്ടൂത്ത്സ് നടത്തിയത്. ഇത് വിജയകരമായെന്നതാണ് പോസ്റ്ററിന് ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നത്.
താരങ്ങളുടെ ലഭ്യമായ ചിത്രങ്ങൾ വച്ച് AI സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള പുതിയ ഇമേജസ് ജനറേറ്റ് ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. പോസ്റ്ററിൻ്റെ 70 ശതമാനവും ഇത്തരത്തിൽ AI ഉപയോഗിച്ച് ചെയ്തതാണ്. ജയരാഘവൻ, രവീണ രവി, ശീതൾ ജോസഫ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. കഠിന കഠോരം ഈ അണ്ടകടാഹം എന്ന ചിത്രത്തിന് ശേഷം മുഹാസിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വള.
ഫെയര്‍ബേ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം. സെപ്റ്റംബറില്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് സൂചന. വേഫെയര്‍ ഫിലിംസാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ രചയ്താവായ ഹര്‍ഷദാണ് വളയും രചിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം.