- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീത്തു ജോസഫിന്റെ 'വലതുവശത്തെ കള്ളൻ'; ബിജു മേനോൻ ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്
കൊച്ചി: സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' റിലീസിനൊരുങ്ങുകയാണ്. ബിജു മേനോനും, ജോജു ജോർജുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റുകയാണ്.
നിരവധി പോലീസുകാർക്കും മാധ്യമങ്ങളുടെ കാമറകൾക്കും നടുവിൽ തീപാറുന്ന നോട്ടത്തോടെ നിൽക്കുന്ന ബിജു മേനോനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഇത് ചിത്രത്തിന്റെ ദുരൂഹമായ കഥാപശ്ചാത്തലത്തെ സൂചിപ്പിക്കുന്നു. ഒരു കുറ്റാന്വേഷണ ചിത്രമായിരിക്കും 'വലതുവശത്തെ കള്ളൻ' എന്നാണ് സൂചനകൾ.
ആഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഡിനു തോമസ് ഈലൻ ആണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.'മൈ ബോസ്', 'ദൃശ്യം', 'ദൃശ്യം 2', 'നേര്' തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'വലതുവശത്തെ കള്ളൻ' പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരുന്നു.