സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു 'വേട്ടയ്യൻ'. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 10 ന് തിയറ്ററുകളിലെത്തി. എന്നാൽ പ്രതീക്ഷിച്ചത് പോലെ ബോക്സോഫീസിൽ ചലനമുണ്ടാക്കാൻ ചിത്രത്തിനായില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് ചർച്ചയാവുന്നത്.

നവംബർ ഏഴ് മുതൽ ചിത്രം ഓൺലൈൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ആമസോൺ പ്രൈം വിഡിയോയാണ് 'വേട്ടയ്യൻ' ഒ.ടി.ടി യിൽ എത്തിക്കുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിൽ രജനികാന്തിനൊപ്പം മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ എന്നിങ്ങനെ വൻതാരനിരയാണ് തന്നെയുണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം മുടക്കുമുതല്‍ പോലും ചിത്രത്തിന് നേടാനായിട്ടില്ല.

ഏകദേശം 300 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റി. എന്നാൽ ചിത്രത്തിന് 235.25 കോടി രുപ മാത്രമാണ് ബോക്സോഫീസിൽ നിന്ന് നേടാനായത്. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 157.25 കോടിയാണ്. ഓവര്‍സീസില്‍ നിന്ന് 78 കോടിയുമാണ് നേടിയിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും 'മനസിലായോ' എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ഓളമാണ് ഉണ്ടാക്കിയത്. എസ്ആര്‍ കതിര്‍ ആണ് വേട്ടയ്യന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച വേട്ടയ്യനായി അന്‍പറിവ് ആണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.