- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജിത് ചിത്രം ആഘോഷമാക്കി ആരാധകർ; ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 'വിടാമുയര്‍ച്ചി'; നാല് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ
ചെന്നൈ: അജിത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. ഒരിടവേളയ്ക്ക് ശേഷം അജിതും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം റിലീസ് കേന്ദ്രങ്ങളിൽ നിന്നും മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ 109 കോടിക്ക് മുകളില്‍ നേടി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു അജിത് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇത് ആരാധകർ വലിയ ആഘോഷമാക്കി എന്നാണ് കളക്ഷൻ കണക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. സിനിമയുടെ തമിഴ് പതിപ്പ് ഇതിനകം 60.28 കോടിയാണ് നേടിയത്. വിദേശ മാർക്കറ്റിൽ 32.3 കോടി രൂപയും ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 71.62 കോടിയുമാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ.
ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിര്‍വഹിക്കുന്നത് എന്‍ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാര്‍ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയര്‍ച്ചി'. മിലന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന വിടാമുയര്‍ച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.