ചെന്നൈ: തമിഴിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് 'തല' അജിത്ത്. പ്രേക്ഷകർ വലിയ ആകാംശയോടെ കാത്തിരിക്കുന്ന താരത്തിന്റെ ചിത്രമാണ് 'വിഡാമുയര്‍ച്ചി'. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. മികച്ച അഭിപ്രായ, നേടിയ ടീസർ ഇപ്പോൾ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ തുടരുകയാണ്. ഇതിനോടകം 54 ലക്ഷം പേരാണ് ടീസർ കണ്ടത്.

അജിത്ത് ചിത്രങ്ങളുടെ പതിവ് ശൈലിയിൽ തന്നെയാവും ചിത്രം എത്തുന്നതെന്നാണ് ടീസറിൽ നിന്നും മനസ്സിലാക്കേണ്ടത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. ചിത്രത്തില്‍ റെഗിന കസാന്‍ഡ്രയും അർജുനും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തടം, കലഗ തലൈവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഗിഴ് തിരുമേനി.

ആരവ്, നിഖിൽ നായർ, ദശരഥി, ഗണേഷ്, എന്നിവരും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത് നിർവഹിക്കുമ്പോൾ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്‍ഫ്ലിക്സിനും ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തിനും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം, ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും നടക്കുന്നുണ്ട്. ചൊറിത്തരം 2025 പൊങ്കലിന് റിലീസിന് ചെയ്യുമെന്നാണ് വിവരം. അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്.