- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് ദുരന്തത്തില്‍ കൈത്താങ്ങുമായി നടന് വിക്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ ധനസഹായം നല്കി

X
തിരുവനന്തപുരം: വയനാടിന് സഹായഹസ്തവുമായി നടന് വിക്രം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നല്‍കിയാണ് ചിയാന്‍ വിക്രം തന്റെ ഐക്യദാര്‍ഢ്യം അറിയിച്ചത്. വിക്രമിന്റെ കേരള ഫാന്‍സ് അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.
താരങ്ങള്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് സഹായഹസ്തവുമായി വയനാട്ടിലേക്ക് എത്തുന്നത്. മമ്മൂട്ടി നേതൃത്വം നല്കുന്ന ജീവകാരുണ്യ സംഘടന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും കൈത്താങ്ങായി വയനാട്ടിലേക്കു തിരിച്ചുകഴിഞ്ഞു.
ആംബുലന്‍സ്, പ്രഥമ ശുശ്രൂഷ മരുന്നുകള്‍, ഭക്ഷണം, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കുപ്പിവെള്ളം, കുടിവെള്ള ടാങ്കര്‍ മുതലായ സാധനങ്ങളുമായാണ് സംഘം വയനാട്ടിലേക്ക് പുറപ്പെടുന്നത്.
Next Story

