- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലായത്ത് ബുദ്ധയുടെ അപ്ഡേറ്റ് പുറത്ത് വിട്ട് പൃഥ്വിരാജ്; ടീസർ നാളെ റിലീസ് ചെയ്യും; രാജുവേട്ടന്റെ ഓണസമ്മാനമെന്ന് ആരാധകർ
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന 'വിലായത്ത് ബുദ്ധ'യുടെ ടീസർ നാളെ പുറത്തിറങ്ങും. നടൻ പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമിക്കുന്നത്.
ഈ വർഷത്തെ ഓണം റിലീസ് ആയി സിനിമയെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അന്തരിച്ച സംവിധായകൻ സച്ചി 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിത്. എന്നാൽ സച്ചിയുടെ മരണശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ ജയൻ നമ്പ്യാർ ആണ് 'വിലായത്ത് ബുദ്ധ' സംവിധാനം ചെയ്യുന്നത്. ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.
അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശ്രീ നായർ എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക. ജേക്സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം അരവിന്ദ് കശ്യപ് രണ ദേവ്. എഡിറ്റിങ് ശ്രീജിത്ത് ശ്രീരംഗ്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത് 'ഡബിൾ മോഹനൻ' എന്ന കഥാപാത്രത്തെയാണ്. സിനിമയുടെ ടീസർ റിലീസ് പ്രഖ്യാപനത്തോടുകൂടി ആരാധകർ ആവേശത്തിലാണ്.