- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്‍ വിശാല്‍ വേദിയില്‍ കുഴഞ്ഞുവീണു; പരിഭ്രാന്തിയില്‍ ആരാധകര്‍; ഭക്ഷണം ഒഴിവാക്കിയെന്നും പനി ബാധിച്ചെന്നും മാനേജര്‍
നടന്‍ വിശാല്‍ വേദിയില്‍ കുഴഞ്ഞുവീണു
ചെന്നൈ: തമിഴ് നടന്‍ വിശാല്‍ എന്ന വിശാല്‍ കൃഷ്ണ റെഡ്ഡി ഞായറാഴ്ച വൈകുന്നേരം തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന ഒരു പരിപാടിയില്‍ കുഴഞ്ഞുവീണു. പെട്ടന്ന് സംഭവിച്ചതിനാല്‍ ആരാധകരും ആശങ്കയിലായി. സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
വിഡിയോയില്‍ വിശാല്‍ വേദിയില്‍ തന്റെ അടുത്തുള്ളവരുമായി സംസാരിക്കുന്നത് കാണാം. പെട്ടെന്ന് അദ്ദേഹം കുഴഞ്ഞുവീണു, പരിപാടിയില്‍ പങ്കെടുത്തവരില്‍ പരിഭ്രാന്തി പരത്തി. ഇവന്റ് മാനേജ്മെന്റ് ടീം അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കി. വിശാലിന് അസുഖമുണ്ടെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ഹരി കൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചു. കടുത്ത പനിയും ക്ഷീണവും ഉണ്ടായിരുന്നു. ഭക്ഷണം ഒഴിവാക്കുന്നതും കര്‍ശനമായ ഷെഡ്യൂളുമാണ് ആരോഗ്യ നില വഷളാക്കിയതെന്ന് വിശാലിന്റെ മാനേജര്‍ അറിയിച്ചു.
2025 ജനുവരിയില്‍, ചെന്നൈയില്‍ നടന്ന മധ ഗജ രാജയുടെ പ്രീ-റിലീസ് പരിപാടിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോള്‍ നടന്റെ കൈകള്‍ വിറക്കുന്ന വിഡിയോ വൈറലായിരുന്നു. വിശാല്‍ ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ആരോഗ്യ സ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിന്റെ ടീം ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.