സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ പ്രതീക്ഷിച്ചിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് തമിഴ് ചിത്രം കൂലിയും വാര്‍ 2 എന്ന സിനിമയും. ഒരു ക്ലാഷ് റിലീസ് തന്നെ ആയിരിക്കുമെന്നത് വ്യക്തമാണ്. ഇതോടെ ആഗസ്റ്റ് 14ന് തിയറ്ററുകൾ ആറാടുമെന്നതിൽ യാതൊരു തർക്കവും വേണ്ട. റിലീസിനെത്തുന്ന രണ്ട് വമ്പൻ ചിത്രങ്ങൾ യഷ് രാജ് ഫിലിംസിന്റെ വാർ 2, രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കൂലിയും തമ്മിലുള്ള മത്സരം സിനിമാ പ്രേമികൾക്കിടയിൽ തന്നെ വലിയ ചർച്ചയാണ് നടക്കുന്നത്.

പക്ഷെ ഒരു അപ്രതീക്ഷിത നീക്കത്തിൽ വാർ 2 ഇന്ത്യയിലെ എല്ലാ ഐമാക്സ് സ്ക്രീനുകളും ആഗസ്റ്റ് 14മുതല്‍ രണ്ടാഴ്ചത്തേക്ക് സ്വന്തമാക്കിയിരിക്കുകയാണ് എന്നാണ് വിരം. ഇത് കൂലിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകൾ.

ഹൃതിക് റോഷനും ജൂനിയർ എൻടിആറും അഭിനയിക്കുന്ന വാർ 2 യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി എത്തുന്ന ഒരു ആക്ഷൻ ത്രില്ലറാണ്. ഐമാക്സ് സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനായി യഷ് രാജ് ഫിലിംസ് രാജ്യത്തെ 33-ലധികം ഐമാക്സ് തിയേറ്ററുകളുമായി കരാർ ഒപ്പിട്ടതായാണ് വിവരങ്ങൾ ലഭിക്കുന്നത്.