മുംബൈ: ബോളിവുഡ് ചിത്രം വാര്‍ 2 ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയാണ് ഉണ്ടായത്. ഹൃത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് യൂണിവേഴ്സുകളില്‍ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സ്.

അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്‌സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ ഈ യൂണിവേഴ്‌സിലെ വാര്‍ 2 തിയറ്ററുകളില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 400 കോടി ബജറ്റില്‍ എത്തിയ ചിത്രം മുടക്കു മുതല്‍ പോലും നേടാനാകാതെ തിയറ്റര്‍ വിട്ടു.

ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നെറ്റ്ഫ്‌ലിക്‌സിലൂടെ ഒക്ടോബര്‍ 9 ന് സിനിമ സ്ട്രീമിങ് ആരംഭിക്കും. തിയറ്ററില്‍ പാളിയ സിനിമയ്ക്ക് ഒടിടിയില്‍ മികച്ച പ്രതികരണം നേടാന്‍ ആകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സിനിമയുടെ വിഎഫ്എക്‌സ് നിരാശയാണെന്നും എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സ് മികച്ചു നില്‍ക്കുന്നുണ്ടെന്നും ആരാധകര്‍

സിനിമയിലെ ചില സീനുകള്‍ക്ക് ട്രോളും ലഭിച്ചിരുന്നു. സ്‌പൈ യൂണിവേഴ്‌സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്‌ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഹൃതിക് റോഷന്‍- എന്‍ടിആര്‍ ഫൈറ്റ് സീനുകള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.

ചിത്രത്തിലെ ജൂനിയര്‍ എന്‍ടിആറിന്റെ സിക്‌സ് പാക്ക് സീനിന് വലിയ തോതില്‍ ട്രോളുകള്‍ ലഭിച്ചിരുന്നു. സിനിമയിലെ ജൂനിയര്‍ എന്‍ടിആറിന്റെ ഇന്‍ട്രോ സീനില്‍ നടന്‍ തന്റെ സിക്‌സ് പാക്കുമായിട്ടാണ് എത്തുന്നത്. എന്നാല്‍ ഈ സിക്‌സ് പാക്ക് വിഎഫ്എക്‌സ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിനിമാ പ്രേമികള്‍.