- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃത്വിക് റോഷൻ ജൂനിയർ എൻ.ടി.ആർ പ്രധാന വേഷങ്ങളിലെത്തിയ ആക്ഷൻ ത്രില്ലർ; 'വാർ 2' ഒടിടിയിലേക്ക്; സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിലൂടെ
മുംബൈ: ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും പ്രധാന വേഷങ്ങളിലെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം 'വാർ 2' ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക്. ചിത്രം ഒക്ടോബർ 9 മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. കഴിഞ്ഞ ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം അയൻ മുഖർജിയാണ്.
ബോളിവുഡിന്റെ പ്രശസ്തമായ സ്പൈ യൂണിവേഴ്സിലെ പുതിയ ചിത്രമാണ് 'വാർ 2'. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റായാണ് ഹൃത്വിക് റോഷൻ ചിത്രത്തിലെത്തുന്നത്. കിയാര അദ്വാനിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 'വാർ 2' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിനം തന്നെ 29 കോടി രൂപ കളക്ഷൻ നേടി. ഇന്ത്യയിൽ നിന്ന് മാത്രം 230 കോടിയിലധികം നേടിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സമ്മിശ്ര റിപ്പോർട്ടുകൾക്കിടയിലും ചിത്രം വലിയ സാമ്പത്തിക വിജയം നേടി എന്നത് ശ്രദ്ധേയമാണ്. അതേസമയം, ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ജൂനിയർ എൻ.ടി.ആറിന് 60 കോടി രൂപയാണ് ചിത്രത്തിനായി ലഭിച്ചത്, ഇത് 'ആർ.ആർ.ആറി'ൽ ലഭിച്ച പ്രതിഫലത്തേക്കാൾ കൂടുതലാണ്. ഹൃത്വിക് റോഷന് 48 കോടിയും കിയാര അദ്വാനിക്ക് 15 കോടിയും പ്രതിഫലമായി ലഭിച്ചതായാണ് റിപ്പോർട്ടുകൾ.