- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍.ടി.ആറും നേര്‍ക്കുനേര്‍; വാര്‍ 2 ടീസര്‍ പുറത്ത്; സൈബറിടത്തില്‍ ഓളം സൃഷ്ടിച്ചു ടീസര്‍
ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍.ടി.ആറും നേര്‍ക്കുനേര്‍
മുംബൈ: യാഷ് രാജ് ഫിലിംസ് ബാനറില്‍ ഹൃത്വിക് റോഷനും എന്‍.ടി. രാമാ റാവു ജൂനിയറും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വാര്‍ 2വിന്റെ ടീസര്‍ പുറത്ത്. വൈ.ആര്‍.എഫിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.
ആഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. യാഷ് രാജ് ഫിലിംസ് അവരുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിയേറ്ററുകളില്‍ വന്‍ ഹൈപ്പ് സൃഷ്ടിക്കും എന്ന് കരുതുന്ന ചിത്രം അയാന്‍ മുഖര്‍ജിയാണ് സംവിധാനം ചെയ്യുന്നത്. 'ബ്രഹ്‌മാസ്ത്ര' പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ അയാന്‍ മുഖര്‍ജിയുടെ വൈ.ആര്‍.എഫ് സ്‌പൈ യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് വാര്‍ 2. ആദിത്യ ചോപ്രയാണ് നിര്‍മ്മാണം.
ഹൃതിക് റോഷന്‍, ജൂനിയര്‍ എന്‍.ടി.ആര്‍, കിയാര അദ്വാനി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുദ്ധസമാനമായ ഒരു പശ്ചാത്തലത്തില്‍ ആരംഭിച്ച്, ഹൃതിക് റോഷനും ജൂനിയര്‍ എന്‍.ടി.ആറും നേര്‍ക്കുനേര്‍ വരുന്ന ഒരു ആക്ഷന്‍ രംഗമാണ് ടീസറില്‍ കാണിക്കുന്നത്. ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുന്ന കബീര്‍ എന്ന കഥാപാത്രത്തിന് പ്രതിനായകനായാണ് ജൂനിയര്‍ എന്‍.ടി.ആര്‍ എത്തുന്നത്.
ടീസര്‍ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതോടൊപ്പം ആവേശവും വര്‍ധിപ്പിക്കുന്നുണ്ട്. ആഗോളതലത്തില്‍ തീയേറ്ററിലെത്തുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യും.