- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് ദുരന്തം; അനുശോചനവുമായി മലയാള സിനിമാ ലോകം; എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും വയനാട് ജനതയ്ക്കൊപ്പമെന്നും താരങ്ങള്‍
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വയനാട് ഉരുള്‍പൊട്ടലില്‍ അനുശോചനമറിയിച്ച് മലയാള സിനിമാ ലോകം.പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ദുരന്തത്തില്‍ തങ്ങളുടെ ദുഖവും അനുശോചനവും രേഖപ്പെടുത്തി.സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വയനാടിലെ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞ് അത്യാവശ്യ ഫോണ്‍ നമ്പര്‍ സഹിതമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കുക. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും യാത്രകള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാര്‍ത്തകള്‍ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയസഹോദരങ്ങള്‍ക്കായി പ്രാര്‍ഥനയോടെ..കണ്ട്രോള് റൂം ഫോണ്‍ നമ്പറുകള്‍ : 9656938689,8086010833 എന്ന കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടി, മോഹന്‍ ലാല്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങള്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ട് വഴി ദുരന്തിത്തില് അനുശോചനം അറിയിച്ച് രംഗത്തെത്തി.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് വയനാട്ടില്‍ ഉരുള്‍പൊട്ടിയത്. അട്ടമല, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. ഇത് വരെ 93 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിനിടെ ദേശീയപാത 766ല്‍ പൊന്‍കുഴിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.കര്‍ണാടക മഥൂര്‍ ചെക്ക് പോസ്റ്റിലാണ് വാഹനങ്ങള്‍ തടഞ്ഞിരിക്കുന്നത്.