- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി തെലുങ്കിന്റെ ഊഴം; തെലുങ്ക് സിനിമയിലെ 'സബ് കമ്മിറ്റി റിപ്പോര്‍ട്ട്' പുറത്തുവിടണമെന്ന് 'വോയ്സ് ഓഫ് വിമന്‍'; പിന്തുണയുമായി സാമന്തയും
ഹൈദരാബാദ്: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ ഉണ്ടായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തെലുഗു സിനിമയില്‍ ഹേമ കമ്മിറ്റിയുടെ മാതൃകയില്‍ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് 'വോയ്സ് ഓഫ് വിമന്‍'.ഡബ്യൂസിസി മാതൃകയില്‍ തെലുങ്ക് സിനിമാ രംഗത്ത് രൂപീകരിച്ച സംഘടനയാണ് 'വോയ്സ് ഓഫ് വിമന്‍'. വോയ്സ് ഓഫ് വിമണിന്റെ ആവശ്യപ്രകാരം തെലങ്കാന സര്‍ക്കാര്‍ ഒരു സബ് കമ്മിറ്റിയെ സിനിമാ രംഗത്തെ ചൂഷണങ്ങള്‍ പഠിക്കാന്‍ നേരത്തെ നിയോഗിച്ചിരുന്നു.തെലുങ്ക് സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരായി വോയ്‌സ് ഓഫ് വിമന്റെ […]
ഹൈദരാബാദ്: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ ഉണ്ടായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തെലുഗു സിനിമയില്‍ ഹേമ കമ്മിറ്റിയുടെ മാതൃകയില്‍ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് 'വോയ്സ് ഓഫ് വിമന്‍'.ഡബ്യൂസിസി മാതൃകയില്‍ തെലുങ്ക് സിനിമാ രംഗത്ത് രൂപീകരിച്ച സംഘടനയാണ് 'വോയ്സ് ഓഫ് വിമന്‍'.
വോയ്സ് ഓഫ് വിമണിന്റെ ആവശ്യപ്രകാരം തെലങ്കാന സര്‍ക്കാര്‍ ഒരു സബ് കമ്മിറ്റിയെ സിനിമാ രംഗത്തെ ചൂഷണങ്ങള്‍ പഠിക്കാന്‍ നേരത്തെ നിയോഗിച്ചിരുന്നു.തെലുങ്ക് സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരായി വോയ്‌സ് ഓഫ് വിമന്റെ ആവശ്യപ്രകാരമായിരുന്നു സര്‍ക്കാര്‍ 2019ല്‍ സബ് കമ്മിറ്റി രൂപീകരിച്ചത്.2022ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.അവര്‍ നല്‍കിയ റിപ്പോര്‍ട്ടും അതിജീവിതരുടെ സ്വകാര്യതകളും സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകാന്‍ സമഗ്ര നയരൂപീകരണം വേണം എന്നും 'വോയ്‌സ് ഓഫ് വിമന്‍' ആവശ്യപ്പെടുന്നുണ്ട്.പിന്നാലെ വോയ്‌സ് ഓഫ് വിമന്റെ ആവശ്യത്തെ പിന്തുണച്ച് നടി സാമന്ത രംഗത്തുവന്നു.സംഘടനയുടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് സാമന്ത തന്റെ പിന്തുണ പ്രഖ്യാപിച്ചത്.നേരത്തെ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഡബ്ല്യുസിസിയെ അഭിനന്ദിച്ചും സാമന്ത രംഗത്ത് വന്നിരുന്നു.
'വര്‍ഷങ്ങളായി, കേരളത്തിലെ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ അവിശ്വസനീയമായ പ്രവര്‍ത്തനങ്ങളെ പിന്തുടരുന്നു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍, ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു' എന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.2019 ലാണ് ഡബ്ല്യു സി സി മാതൃകയില്‍ തെലുങ്ക് സിനിമയിലെ സ്ത്രീകള്‍ക്കായി 'വോയ്സ് ഓഫ് വിമന്‍' രൂപികരിക്കുന്നത്.