- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവനെ തുറന്ന് വിടു'.....; റോക്കി ഭായിക്ക് ശേഷം യഷിന്റെ മറ്റൊരു ആക്ഷന്‍ ചിത്രം ടോക്‌സിക്; പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനായി എത്തുന്ന ടോക്‌സിക് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍. കെജിഎഫിന് ശേഷം യഷിന്റെ ബിഗ് ബജറ്റ് ചിത്രംകൂടിയാണിത്. മൂത്തോന്‍ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ചിത്രമാണ് ടോക്‌സിക്.
വെളുത്ത ടക്സീഡോ ജാക്കറ്റും ഫെഡോറയും ധരിച്ച് വിന്റേജ് കാറില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന യഷിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ഒപ്പം സിനിമയുടെ ഒരു വലിയ അപ്‌ഡേറ്റ് യഷിന്റെ പിറന്നാള്‍ ദിനമായ ജനുവരി എട്ടിന് പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. യഷും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. 'അവനെ തുറന്നു വിടുന്നു...' എന്ന കുറിപ്പോടെയാണ് നടന്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
ടോക്‌സിക് ഉപേക്ഷിച്ചെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ അത് തെറ്റായ വാര്‍ത്തയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ നടക്കുകയാണെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. പിന്നാലെ ഹോളിവുഡിലെ പ്രശസ്ത ആക്ഷന്‍ ഡയറക്ടര്‍ ജെ ജെ പെറി ജോയിന്‍ ചെയ്തതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ജെ ജെ പെറി.
കെ വി എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തില്‍ നയന്‍താരയും കരീന കപൂറും പ്രധാന വേഷങ്ങളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.