- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൻ ഇന്ത്യ അല്ല പാൻ വേൾഡ്; യാഷ് ചിത്രം 'ടോക്സിക്' ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്; ചിത്രത്തിനായി മുടക്കുന്നത് 200 കോടി
ബെംഗളൂരു: കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമായ യാഷ്. താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ 'ടോക്സിക്' നായി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മലയാളിയായ ഗീതു മോഹൻദാസ് സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആരംഭിച്ചത്. തന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ഗീതു മോഹൻദാസ് ടോക്സിക് ഒരുക്കുന്നത്. ബിഗ് ബഡ്‌ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്ത് വരികെയാണ്.
ടോക്സിക് പാൻ ഇന്ത്യ അല്ല പാൻ വേൾഡ് ആയിട്ടാകും റിലീസ് ചെയ്യുക എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. കഥയ്ക്ക് ആഗോള സ്വഭാവം ഉണ്ടെന്നും അതിനാലാണ് ഇംഗ്ലീഷിൽ കൂടി എടുക്കുന്നതെന്നുമാണ് വിവരം. കൂടാതെ ഇന്ത്യൻ, അന്തർദേശീയ ഭാഷകളിലേക്കും ടോക്സിക് ഡബ്ബ് ചെയ്ത് പ്രദർശനത്തിന് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 200 കോടിയാണ് ചിത്രത്തിന്റെ ബഡ്‌ജറ്റെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു.
ഗോവയിൽ പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തെ ചുറ്റിപ്പറ്റിയാണെന്ന് ടോക്സിക് സിനിമയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. “എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്” എന്നാണ് ടാഗ്‌ലൈൻ. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം. ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫറായി ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ്,ഡേ ഷിഫ്റ്റ് പോലുള്ള ചിത്രങ്ങളില്‍ സ്റ്റണ്ട് ഒരുക്കിയ ജെജി പെറിയാണെന്ന വാർത്തകൾ വലിയ ചർച്ചയായിരുന്നു.
ചിത്രത്തിന്‍റെ വിദേശ റിലീസിന് വേണ്ടി നിര്‍മ്മാതാക്കള്‍ ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ട്വന്‍റിയത് സെഞ്ചുറി സ്റ്റുഡിയോയുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. യഷും കെവിഎന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്തര്‍ദേശീയ വിതരണക്കാരെ കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ചര്‍ച്ചയുടെ മുന്‍നിരയിലുള്ളത് ട്വന്‍റിയത് സെഞ്ചുറി സ്റ്റുഡിയോസ് ആണെന്നും റിപ്പോർട്ടുകളുണ്ട്.
2023 ഡിസംബറിൽ ടോക്‌സിക് പ്രഖ്യാപിച്ചത്. മറ്റ് അഭിനേതാക്കളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, യാഷിന്‍റെ നായികയായി കിയാര അദ്വാനി അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം നയൻതാര യാഷിന്‍റെ സഹോദരിയായി വേഷമിടുമെന്നാണ് വിവരം.