കൊച്ചി: പ്രമുഖ യൂട്യൂബ് വ്‌ളോഗർ റോസ്സ്റ്റിംഗ് ബ്രോ 'അർജ്യു' എന്നറിയപ്പെടുന്ന അർജുൻ സുന്ദരേശനും അവതാരകയും മോഡലുമായ അപർണ പ്രേംരാജും വിവാഹിതരായി. ഇരുവരുടെയും പ്രണയവും സോഷ്യൽ മീഡിയ വഴി ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ അർജുൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹച്ചിത്രങ്ങളും അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തുന്നത്.

'റൈറ്റ് പേഴ്‌സണ്‍ അറ്റ് റൈറ്റ് ടൈം എന്ന് കുറിച്ചിട്ടുണ്ട്' എന്നായിരുന്നു അന്ന് അർജ്യു സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'നീയെന്നില്‍ ചിരിയുണര്‍ത്തുന്ന പോലെ മറ്റാര്‍ക്കും സാധിക്കില്ല' എന്നായിരുന്നു അപർണ കുറിച്ചത്. ഒപ്പം ഫോട്ടോകളും ഇരുവരും പങ്കുവച്ചിരുന്നു. നിരവധി റോസ്റ്റിംഗ് വീഡിയോകളിലൂടെ ശ്രദ്ധനേടിയ ആളാണ് അര്‍ജ്യു എന്നറിയപ്പെടുന്ന അർജുൻ സുന്ദരേശൻ.