ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും.ഇരുവരുടെയും വിവാഹവും കുഞ്ഞുപിറന്നതുമെല്ലാം സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു, ഇപ്പോഴിതാ ഇവരുടെ പെണ്‍കുഞ്ഞിന്റെ പേര് എന്താണെന്ന് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താര ദമ്പതികള്‍.ഇന്‍സ്റ്റഗ്രാമിലൂടെയാണ് തങ്ങളുടെ കുഞ്ഞിന്റെ പേര് ഇവര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ദുആ പദുകോണ്‍ സിങ് എന്നാണ് ദീപികയുടെയും രണ്‍ബീറിന്റെയും കുഞ്ഞിന്റെ പേര്.'ദുആ പദുകോണ്‍ സിങ്- ദുആ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമാണ് അവള്‍. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു' എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പ്.



2018 ആയിരുന്നു ആരാധകര്‍ ഏറെ കാത്തിരുന്ന ഇവരുടെ വിവാഹം. ഇറ്റലിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു ഇരുവരും ഒന്നിച്ചത്. അഞ്ചാം വിവാഹ വാര്‍ഷിക സമയത്താണ് കുഞ്ഞുവരുന്ന സന്തോഷം പങ്കുവെച്ചത്. കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം സോഷ്യല്‍മീഡിയയില്‍ ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ദീപികയുടെ മേറ്റേര്‍ണിറ്റി ചിത്രങ്ങളും വൈറലായിരുന്നു.