- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളി തിളക്കം; ആട്ടം മികച്ച ചിത്രം; ഋഷഭ് ഷെട്ടി നടന്‍; നിത്യ മേനോന് മികച്ച നടി; സൗദി വെള്ളക്ക മികച്ച മലയാള സിനിമ
ന്യൂഡല്‍ഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളിത്തിളക്കം. ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വ്വഹിച്ച ആട്ടം തിരഞ്ഞെടുത്തു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. കാന്തരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു. സൂരജ് ആര്‍. ബര്‍ജാത്യ മികച്ച സംവിധായകനായി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ […]
ന്യൂഡല്‍ഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളിത്തിളക്കം. ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വ്വഹിച്ച ആട്ടം തിരഞ്ഞെടുത്തു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. കാന്തരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു. സൂരജ് ആര്‍. ബര്‍ജാത്യ മികച്ച സംവിധായകനായി.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപഥ് നേടി. മികച്ച നടിക്കുള്ള പുരസ്‌കാരം തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനോനും കച്ച് എക്സ്പ്രസിലെ അഭിനയത്തിന് മാനസി പരേഖും പങ്കിട്ടു. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു.
മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപദ് സ്വന്തമാക്കി. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. മികച്ച സിനിമയായി കാന്തര തന്നെ തിരഞ്ഞെടുക്കപ്പെട്ടു. സൗദി വെള്ളക്കയിലെ ഗാനം ആലപിച്ച ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. അരിജിത് സിങ് ആണ് മികച്ച ഗായകന്‍.
സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് സലീല്‍ ചൗധരിക്കു മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഹിന്ദി ചിത്രമായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ് പേയ് പ്രത്യേക ജൂറി പരാമര്‍ശം നേടി. പൊന്ന്യന്‍ സെല്‍വന്‍ ഒന്നാം ഭാഗമാണ് മികച്ച തമിഴ് ചിത്രം. പൊന്ന്യന്‍ സെല്‍വനു കാമറ ചലിപ്പിച്ച രവി വര്‍മനാണ് മികച്ച ഛായാഗ്രാഹകന്‍. എആര്‍ റഹ്മാനാണ് മികച്ച പശ്ചാത്തല സംഗീത പുരസ്‌കാരം. (പൊന്ന്യന്‍ സെല്‍വന്‍ പാര്‍ട്ട് ഒന്ന്)
പുരസ്‌കാര നേട്ടങ്ങള്‍ ഇങ്ങനെ
നടന്‍ - റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി - നിത്യാ മേനന്‍ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്‌സ്പ്രസ്)
സംവിധായകന്‍ - സൂരജ് ആര്‍ ബര്‍ജാത്യ ഊഞ്ചായി
ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകന്‍ -പ്രമോദ് കുമാര്‍ - ഫോജ
ഫീച്ചര്‍ ഫിലിം - ആട്ടം
തിരക്കഥ - ആനന്ദ് ഏകര്‍ഷി (ആട്ടം)
തെലുങ്ക് ചിത്രം - കാര്‍ത്തികേയ 2
തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍
മലയാള ചിത്രം - സൗദി വെള്ളക്ക
കന്നഡ ചിത്രം - കെ.ജി.എഫ് 2
ഹിന്ദി ചിത്രം - ഗുല്‍മോഹര്‍
സംഘട്ടനസംവിധാനം - അന്‍ബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം - ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന - നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ)
സംഗീതസംവിധായകന്‍ - പ്രീതം (ബ്രഹ്മാസ്ത്ര)
ബി.ജി.എം -എ.ആര്‍.റഹ്മാന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1)
കോസ്റ്റ്യൂം- നിഖില്‍ ജോഷി
പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് - ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈന്‍ - ആനന്ദ് കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്‍ 1)
ക്യാമറ - രവി വര്‍മന്‍ (പൊന്നിയിന്‍ സെല്‍വന്‍-1)
ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകന്‍ - അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി - നീന ഗുപ്ത (ഊഞ്ചായി)
സഹനടന്‍- പവന്‍ രാജ് മല്‍ഹോത്ര (ഫൗജ)