- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ വിവാഹ സമയത്ത് 'മാജിക് മഷ്‌റൂം' ഉപയോഗിച്ചു; വീട്ടുകാര്‍ കരുതിയത് എനിക്ക് ഭ്രാന്താണെന്ന്; 14 വര്‍ഷം സൈക്യാട്രിക് മരുന്നുകള്‍ കഴിക്കേണ്ടി വന്നു: വെളിപ്പെടുത്തലുമായി ലെന
ആദ്യ വിവാഹ സമയത്ത് 'മാജിക് മഷ്‌റൂം' ഉപയോഗിച്ചു; ലെന

മലയളികളുടെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിയും ഒരേ പോലെ തിളങ്ങിയ നടിയാണ് ലെന. അതുകൊണ്ട് തന്നെ പ്രായമായവര്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ പ്രിയപ്പെട്ടവളാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിട്ട ഒരിക്കലും മറക്കാനാവാത്ത അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. മാജിക് മഷ്‌റൂം കഴിച്ച് തനിക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ചാണ് ലെനയുടെ വെളിപ്പെടുത്തല്‍. ആദ്യ വിവാഹബന്ധം നിലനില്‍ക്കുന്ന സമയത്ത് താന്‍ മാജിക് മഷ്‌റൂം കഴിച്ചിരുന്നെന്നും ഇത് തന്റെ സ്വഭാവത്തെ ഗുരുതരമായി ബാധിച്ചിരുന്നെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ഇതില്‍ നിന്നും മോചനം നേടാന്‍ 14 വര്‍ഷത്തോളം മരുന്നുകള്‍ കഴിക്കേണ്ടി വന്നുവെന്നും ക്ലിനിക്കലി ഡിപ്രസ്ഡ് ആയിരുന്നു താനെന്നും ലെന പറഞ്ഞു. വീട്ടുകാര്‍ കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്. എന്റെ സ്വഭാവത്തിലെ വ്യത്യാസം കണ്ട് വീട്ടുകാര്‍ എന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കി. മരുന്നുകതള്‍ കഴിച്ച് പലപ്പോഴും അബോധാവസ്ഥയിലാവുകയും ചെയ്തു. എന്റെ ആത്മീയമായ ഉണര്‍വിനെ മനസ്സിലാക്കാന്‍ എന്റെ വീട്ടുകാര്‍ക്കോ അന്നത്തെ ഭര്‍ത്താവിനോ സാധിച്ചില്ല.
ഏകദേശം 14 വര്‍ഷത്തോളം മരുന്നുകള്‍ കഴിക്കേണ്ടി വന്നു. ആ സമയത്ത് ഉപയോഗിച്ചിരുന്ന മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റ മാറ്റങ്ങളും കണ്ടപ്പോള്‍ എന്റെ ഭ്രാന്ത് കൂടുകയാണെന്നാണ് വാട്ടുകാര്‍ക്ക് തോന്നിയത്. സത്യത്തില്‍ അത് മരുന്നുകളുടെ പാര്‍ശ്വഫലങ്ങളായിരുന്നു. ഇതോടെയാണ് 14 വര്‍ഷം മരുന്ന് എടുക്കേണ്ടി വന്നത്.
'വിവാഹം വേര്‍പിരിഞ്ഞ ശേഷം എന്റെ കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല. മുന്‍ ഭര്‍ത്താവിന്റെ ശമ്പളത്തിലാണ് അതുവരെ ജീവിച്ചിരുന്നത്. എനിക്ക് മുന്നില്‍ ജീവിതം ആദ്യം മുതല്‍ തുടങ്ങണമായിരുന്നു. ആ കാലത്താണ് മഷ്‌റൂം ശീലമാക്കിത് സംബന്ധിച്ച് തനിക്ക് സ്വയം തിരിച്ചറിവ് വരുന്നത്. ആരും അങ്ങനെ ചെയ്യരുത്. അന്ന് ഞാന്‍ പരീക്ഷിച്ച 'മാജിക് മഷ്‌റൂം' പോലുള്ളവ ഇപ്പോള്‍ ഞാന്‍ ആര്‍ക്കും നിര്‍ദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രവചിക്കാനാവില്ലെന്നും താരം പറഞ്ഞു.
സത്യത്തില്‍ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാന്‍ ചില പരമമായ സത്യങ്ങള്‍ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്റെ ചുറ്റുമുള്ളവര്‍ക്ക് അത് മനസ്സിലായില്ല. അവര്‍ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്റെ അനുവാദമില്ലാതെ എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. ഒരുതരം തട്ടിക്കൊണ്ടുപോകല്‍ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാന്‍ക്വിലൈസറുകള്‍ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകള്‍ക്ക് ശേഷം ഞാന്‍ വീട്ടിലെത്തുമ്പോള്‍ എന്റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നെന്നും ലെന പറഞ്ഞു.


