- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
ഈ 32,000 പേർ എന്ന നമ്പർ ഈ സിനിമയിൽ എവിടെയും ഇല്ല; ഒതുമതത്തിനെയും തെറ്റായി ചിത്രീകരിക്കുന്നില്ല; പെൺകുട്ടികളെ മതംമാറ്റി സിറിയയിലേക്കോ, മറ്റോ കൊണ്ടുപോയിട്ടുണ്ടെങ്കിൽ അവരെ ശിക്ഷിക്കണമെന്നാണ് ചിത്രം പറയുന്നത്; ദി കേരള സ്റ്റോറിയുടെ ആദ്യ റിവ്യൂവുമായി സുരേഷ് കൊച്ചാട്ടിൽ
ഐഎസ് റിക്രൂട്ട്‌മെന്റിന്റെ കഥ പറയുന്ന ദി കേരള സ്റ്റോറിയെ ചൊല്ലി കേരളത്തിൽ മാത്രമല്ല ദേശീയതലത്തിലും കോലാഹലങ്ങളാണ്. മുസ്ലിം ചെറുപ്പക്കാർ ഉൾപ്പടെ മുസ്ലിം മത വിഭാഗത്തിൽപ്പെട്ടവരെയാകെ ഇകഴ്‌ത്തുന്നതാണ് ചിത്രമെന്നാണ് ആരോപണം. ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ വരെ ഹർജി എത്തി. എന്നാൽ സിനിമ കാണാതെയാണ് ഈ കോലാഹലങ്ങളെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ സുരേഷ് കൊച്ചാട്ടിൽ ആദ്യത്തെ റിവ്യൂവിൽ പറഞ്ഞു. ദി കേരള സ്റ്റോറിയുടെ പ്രത്യേക സ്‌ക്രീനിങ്ങിന് ശേഷമുള്ള അദ്ദേഹത്തിന്റെ വീഡിയോ റിവ്യു കാണാം, വായിക്കാം.
ഇന്നലെ വൈകുന്നേരം ഞാൻ ഹൈദാബാദിൽ ദി കേരള സ്‌റ്റോറിയുടെ ഒരു പ്രത്യേക സ്‌ക്രീനിങ് കണ്ടു. എൻഎൻബി സിനിമാസിലാണ് ചിത്രം ദർശിപ്പിച്ചത്. വിദ്യാർത്ഥികളും, പ്രൊഫഷണലുകളും മുതിർന്നവരും അടങ്ങിയ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എനിക്കൊരു കൗതുകകരമായ കാര്യം ഈ സിനിമയുടെ പബ്ലിസിറ്റി കേരളത്തിലായാലും പുറത്തായാലും നടക്കുന്നത്, പബ്ലിസിറ്റി നോക്കുകയാണെങ്കിൽ, 32000 പെൺകുട്ടികളെ കാണാണ്ടായി, അതായി, ഇതായി എന്നു പറഞ്ഞ് വിവാദം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ട്. കേരളത്തിലും പിന്നെ ദേശീയ തലത്തിലും ഇത് വിവാദമാക്കാൻ ശ്രമം നടന്നു. പക്ഷേ സിനിമ ഇവരാരും കണ്ടിട്ടില്ല. എന്റെ മാതിരിയുള്ള ആൾക്കാരാണ് ഈ സിനിമ കണ്ടിട്ടുള്ളത്.
സിനിമ കണ്ടുകഴിഞ്ഞിട്ട് എനിക്ക് വ്യക്തമായി മനസ്സിലായ ഒരു കാര്യം ഈ 32,000 പേർ എന്ന നമ്പർ ഈ സിനിമയിൽ എവിടെയും ഇല്ല. അതൊരു ടീസറിലും ട്രെയിലറിലും ആക്കി സിനിമയിൽ താൽപര്യം ഉണ്ടാക്കാൻ വേണ്ടി ചെയ്തതായിരിക്കും, ഈ സിനിമയുടെ സംവിധായകനും, നിർമ്മാതാവും.
സിനിമ ഒരു മലയാളി പെൺകുട്ടി ശാലിനി ഉണ്ണിക്കൃഷ്ണന്റെ കഥയാണ്. ഒരുസ്റ്റോറി ടെല്ലിങ് ഫോർമാറ്റ്. അഫ്ഗാനിസ്ഥാനില് ഇറാൻ അതിർത്തിയിൽ ഒരുതടങ്കൽ പാളയത്തിൽ വച്ചിട്ട് ശാലിനിയെ ഇന്റൊറേഗേറ്റ് ചെയ്യുന്ന സിനിമയാണ്. വളരെ നന്നായി എടുത്ത വളരെ ഫാക്ച്വൽ ആയ സിനിമയാണ്. കേരളത്തിലെയോ കേരളത്തിലെ ഏതെങ്കിലും സ്‌പെസിഫിക്കായിട്ട് അങ്ങനെ പറയാൻ പറ്റില്ല, ഒരുമതത്തിനെയോ ഒന്നും തെറ്റായിട്ടൊന്നും കാണിച്ചിട്ടില്ല. പക്ഷേ ഈ മതപരിവർത്തനം ഇങ്ങനെ നടക്കുന്നുണ്ട്, നടന്നിട്ടുണ്ട്,അതിന്റെ വസ്തുതാപരമായ ഇന്റർവ്യൂസ് എടുത്തിട്ടാണ്, സുദീപ്‌തോ സെൻ ഈ ചിത്രം എടുത്തിട്ടുള്ളത്. സിനിമയുടെ തുടക്കത്തിൽ അതുപറയുന്നുണ്ട്, ഞങ്ങൾ പത്തുരണ്ടായിരം പേരെ വീഡിയോ റെക്കോഡഡ് ഇന്റർവ്യു ചെയ്തിട്ടുണ്ട് എന്ന്.
സിനിമയിൽ കാണാനുള്ളത് ഒരുസ്‌റ്റോറി ടെല്ലിങ് ഫോർമാറ്റിൽ, ഒരു പെൺകുട്ടി, ഫാർമസി കോളേജിൽ പഠിക്കുന്ന പെൺകുട്ടി, എങ്ങനെ അഫ്ഗാനിസ്ഥാനിൽ എത്തി? എങ്ങനെ ഒരുതീവ്രവാദിയായി? എങ്ങനെ അവരെ ബ്രെയിൻവാഷ് ചെയ്തു, എങ്ങനെ അവരെ മതം മാറ്റി, സെക്ച്്വലി ഹാരാസ് ചെയ്തു, എങ്ങനെ അവരെ ബ്ലാക്‌മെയിൽ ചെയ്തു, ഇതിന്റെയൊരു കഥയാണ്. ഞാൻ പറയുമ്പോൾ ഈ പൊളിറ്റിക്കൽ പാർട്ടീസ് കേരളത്തിലെ പറയും, ഇതൊന്നും അവിടെ നടന്നിട്ടില്ലാന്ന് പറയും.
സിനിമയുടെ അവസാനം ക്ലൈമാക്‌സ് ആകുമ്പോഴാണ്, ഈ നമ്പറിനെ പറ്റിയുള്ള കളി വരുന്നത്. ഒരുപൊലീസ് കമ്മീഷണറാണന്ന് തോന്നുന്നു, പേരു കാണിക്കുന്നില്ല, ഒരു ഐപിഎസ് ഓഫീസറുടെ ക്യാബിനിൽ വച്ച് നടക്കുന്ന സീൻ, വളരെ നല്ല സീൻ, ശാലിനിയല്ല, വേറൊരു പെൺകുട്ടി പറയുന്നത്, ഈ കുട്ടിയെയും മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചിരുന്നു, നടന്നില്ല, ക്ലാസ് മേറ്റായിരുന്നു ശാലിനിയുടെ. ആ പെൺകുട്ടി പറയുന്ന ഒരുകഥയുണ്ടായിരുന്നു. നിങ്ങളുടെ മുഖ്യമന്ത്രി തന്നെയല്ലേ, അന്ന് പറഞ്ഞത്, ഞങ്ങളല്ലല്ലോ പറഞ്ഞത്, വിഎസിനെ പറ്റിയിട്ടാണ്. പിന്നെ പറയുന്നത്, നിങ്ങളുടെ, വേറൊരു മുഖ്യമന്ത്രി 4,000 പെൺകുട്ടികളെ മതം മാറ്റിയെന്ന്, ടൈംസ് ഓഫ് ഇന്ത്യയിൽ ആർട്ടിക്കിൾ വന്നിട്ടുണ്ട്. ഇതൊക്കെയാണ് അവർ സിനിമയിൽ ഉദ്ധരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആർട്ടിക്കിളിനെ കുറിച്ച് പറയുന്നില്ലെങ്കിലും അതുവ്യക്തമാണ്. മീഡിയയിൽ വന്ന നമ്പേഴ്‌സാണ്.
ഇതൊരു 32,000 പേരോ 32 ഓ എന്ന കണക്കല്ല, ഒരാളായാലും, ഒരു പെൺകുട്ടിയെ എങ്കിലും മതംമാറ്റി സിറിയയിലേക്കോ, അഫ്ഗാനിസ്ഥാനിലേക്കോ കൊണ്ടുപോയിട്ടുണ്ടെങ്കിൽ അതുഗുരുതര തെറ്റാണ്. അതിന് ആൾക്കാരെ ശിക്ഷിക്കണം. ലാസ്റ്റ് സീനില്, മതം മാറ്റിയ ആൾക്കാരെ പറ്റിയൊരു വിവരണമുണ്ട്. അതിലൊരാണ് പിറ്റ്‌സ ഷോപ്പ് നടത്തുന്നുണ്ട്. വേറൊരാള്, ഗൾഫില് ട്രാവൽ ഏജൻസി നടത്തുന്നു. ഇവരെ പിടിക്കണം, ശിക്ഷിക്കണം, അതാണീ പറയുന്നത്.
സിനിമ കഴിഞ്ഞപ്പോൾ, ആദ്യത്തെ ഒന്നുരണ്ടുമിനിറ്റ് ആരും സീറ്റിൽ നിന്ന് എഴുന്നേറ്റില്ല. എല്ലാവരും ഒരുട്രാൻസിൽ എന്ന പോലെയായിരുന്നു. എന്താണ് ഞാൻ കണ്ടത് എന്ന് ഫീലിങ്ങായിരുന്നു. അതുകഴിഞ്ഞിട്ടാണ് ഭാരത് മാതാ കീ ജയും, കൈകൊട്ടും ഒക്കെ ഉണ്ടായത്. കുറെ പേര് കരഞ്ഞുകൊണ്ടാണ് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയത്. എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു, കരച്ചിൽ വന്നു.
സിനിമയിൽ കാണിക്കുന്നത്, ശാലിനി ഉണ്ണിക്കൃഷ്ണൻ എന്നുപറയുന്നത്, എവിടെ നിന്നോ ഉള്ള പെൺകുട്ടിയല്ല, അത് നമ്മുടെ വീട്ടിലെ ഒരുപെൺകുട്ടിയാവാം. അതുഹിന്ദുവോ, ക്രിസ്ത്യാനിയോ, ആരായുമാവാം. അതുപറയുന്നുണ്ട്, മാതാപിതാക്കളുടെ തെറ്റാണ് ഇത് പറഞ്ഞുകൊടുക്കാത്തത് എന്ന്. അതാണ് ഏറ്റവും വലുത്. ഹോം സപ്പോർട്ട് സിസ്റ്റം ഉള്ളപ്പോൾ, പെൺകുട്ടികളോട് എന്താണ് നിങ്ങളുടെ റിലീജ്യൻ എന്നുപറഞ്ഞുകൊടുക്കാൻ പറ്റാത്തതാണ്. ഇതിനെ കുറിച്ച് കേരളത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ ഒന്നും ഒരുകാര്യവുമില്ല. സിനിമ റിലീസ് ആയി കഴിഞ്ഞാൽ, കണ്ട ആൾക്കാർക്ക് തന്നെ മനസ്സിലാകും, ഞങ്ങൾ എന്തിനാണ് ഇങ്ങനെ കിടന്ന് കുറെ കോലാഹലമുണ്ടാക്കിയതെന്ന്. നല്ലൊരു സിനിമ, ഫാക്വചാണ്. വളരെ നന്നായിട്ടുണ്ട്. വെരി പ്രൊഫഷണലി ഡൺ. നാലുപെൺകുട്ടികളുടെ കഥയാണ്. എല്ലാ അമ്മമാരും, എല്ലാ കുടുംബാംഗങ്ങളും, ഈ സിനിമ കണ്ടിരിക്കണം. പ്രത്യേകിച്ച് യുവതികൾ, കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾ. കണ്ടിട്ട് അതിൽ നിന്ന് പാഠങ്ങൾ പഠിക്കണം, അതാണ് എനിക്ക് പറയാനുള
മറുനാടന് മലയാളി ബ്യൂറോ