നാഗചൈതന്യയുടെ ആദ്യവിവാഹവും വേര്‍പിരിയലും പ്രവചിച്ചു; രണ്ടാം വിവാഹത്തിനും ആയുസ്സില്ലെന്ന് വേണുസ്വാമി;പ്രവചനം വിവാഹസമയം നോക്കി
ഹൈദരാബാദ്: സിനിമാ താരങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക പ്രവചനങ്ങള്‍ നടത്തുകയും അത് ശരിയായെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ജോത്സ്യന് വേണുസ്വാമി വീണ്ടും രംഗത്ത്.നാഗചൈതന്യയുടെ രണ്ടാം വിവാഹത്തെക്കുറിച്ചാണ് ഇത്തവണ ജോത്സ്യന്റെ പ്രവചനം.താരത്തിന്റെ രണ്ടാം വിവാഹത്തിനും അധികം ആയുസ്സില്ലെന്നാണ് തെന്നിന്ത്യയിലെ പ്രശസ്ത ജോത്സ്യന് വേണുസ്വാമിയുടെ വെളിപ്പെടുത്തല്‍. നാഗചൈതന്യയും ശോഭിതയും തമ്മിലുള്ള ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടാകില്ലെന്നാണ് ജ്യോത്സ്യര് പറഞ്ഞത്.ഒരു സ്ത്രീ കാരണം ഇരുവരും വേര്‍പിരിയുമെന്നും ഇയാള്‍ പറയുന്നു.താരങ്ങളുടെ പേരും ജാതയും ഒത്തുനോക്കിയ ശേഷം ആയിരുന്നു ജ്യോത്സ്യന്റെ പ്രവചനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'നാഗ […]
- Share
- Tweet
- Telegram
- LinkedIniiiii
ഹൈദരാബാദ്: സിനിമാ താരങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക പ്രവചനങ്ങള്‍ നടത്തുകയും അത് ശരിയായെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ജോത്സ്യന് വേണുസ്വാമി വീണ്ടും രംഗത്ത്.നാഗചൈതന്യയുടെ രണ്ടാം വിവാഹത്തെക്കുറിച്ചാണ് ഇത്തവണ ജോത്സ്യന്റെ പ്രവചനം.താരത്തിന്റെ രണ്ടാം വിവാഹത്തിനും അധികം ആയുസ്സില്ലെന്നാണ് തെന്നിന്ത്യയിലെ പ്രശസ്ത ജോത്സ്യന് വേണുസ്വാമിയുടെ വെളിപ്പെടുത്തല്‍.
നാഗചൈതന്യയും ശോഭിതയും തമ്മിലുള്ള ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടാകില്ലെന്നാണ് ജ്യോത്സ്യര് പറഞ്ഞത്.ഒരു സ്ത്രീ കാരണം ഇരുവരും വേര്‍പിരിയുമെന്നും ഇയാള്‍ പറയുന്നു.താരങ്ങളുടെ പേരും ജാതയും ഒത്തുനോക്കിയ ശേഷം ആയിരുന്നു ജ്യോത്സ്യന്റെ പ്രവചനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'നാഗ ചൈതന്യയുടെയും ശോഭിതയുടെയും ജാതകങ്ങള്‍ തമ്മില്‍ ചേരില്ല. വിവാഹനിശ്ചയ സമയവും ശരിയല്ല. നാഗ ചൈതന്യ- സാമന്ത ജോഡിയ്ക്ക് ഞാന്‍ നൂറില്‍ അന്‍പത് മാര്‍ക്ക് നല്‍കും. നാഗ ചൈതന്യ- ശോഭിത ജോഡിക്ക് പത്ത് മാര്‍ക്കും. അന്‍പത് മാര്‍ക്ക് നേടിയ സാമന്തയുടെ കാര്യത്തില്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണല്ലോ. കരിയറിന്റെ കാര്യത്തില്‍ സാമന്തയുടെ ജാതകം 100 ശതമാനം നല്ലതാണ്. എന്നാല്‍ ശോഭിതയുടെ കാര്യത്തില്‍ വെറും ഇരുപത് ശതമാനം മാത്രമാണ് നല്ലത്', എന്നും വേണു സ്വാമി പറയുന്നു.
തെലുങ്ക് നടി ശോഭിത ധൂലിപാലയാണ് നാഗചൈതന്യയുടെ ഭാവിവധു. ഇരുവരുടെയും വിവാഹനിശ്ചയ വാര്‍ത്തകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.ഈ അവസരത്തിലാണ് ജോത്സ്യന് വീണ്ടും പ്രവചനവുമായി എത്തുന്നത്.നേരത്തെ സാമന്തയും നാഗ ചൈതന്യയും വേര്പിരിയുമെന്ന് വേണു സ്വാമി പ്രവചിച്ചിരുന്നു.ഇരുവരുടെയും വിവാഹവും ഇദ്ദേഹം മുന്‍കൂട്ടി പ്രവചിച്ചിരുന്നു.അന്ന് തന്നെ ഇരുവരും ഒന്നിച്ച് ഒരുപാട് കാലം ജീവിക്കില്ലെന്നും വേണു സ്വാമി പ്രവചനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.