പ്രശസ്ത ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥ് നായകനാകുന്ന ചിത്രം ജീവന്‍ സിനിമയിലെ ഗാനങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. കള്ളം പറയാത്ത കള്ള എന്ന ഗാനവും, മതിലേഖ മാഞ്ഞു എന്ന ഗാനവുമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഷിബു ചക്രവര്‍ത്തിയുടെ ഗാന രചനയില്‍ ഗോപി സുന്ദറാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. സത്യം ഓഡിയോസാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

രജത് രവീന്ദ്രന്‍, അഭി തങ്കച്ചന്‍, സുനില്‍ പണിക്കര്‍, ശരത് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കള്ളം പറയാത്ത കള്ള് എന്ന ഗാനം ആലപിച്ചിരിക്കുന്നത്. കള്ളിനെ പറ്റിയാണ് ഗാനം. വര്‍ഷ രഞ്ജിത്താണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ മതിലേക മാഞ്ഞു എന്ന ഗാനം ആലപിച്ചിരിക്കുന്നത്. രണ്ട് ജീവിതത്തിന്റെ പശ്ചാത്തിലമാണ് ഗാനത്തില്‍ കാണിക്കുന്നത്.

ഒരു മദ്യപാനിയായ യുവാവിന്റെ വൈരുദ്ധ്യമാര്‍ന്ന ജീവിതശൈലിയാണ് ചിത്രപശ്ചാത്തലം. ജീവന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ നല്ല കാലവും, ദുരന്ത നാളിലെ കയ്പ്പേറിയ അനുഭവങ്ങളും ചിത്രത്തില്‍ വരച്ചുകാട്ടുന്നു. ജീവന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിനു സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഒരേസമയം ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനേതാവായും ഛായാഗ്രാഹകനായും സിനു പ്രവര്‍ത്തിച്ചു.

പ്രീതി ക്രിസ്റ്റീന പോള്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കായല്‍ എന്ന കഥാപാത്രത്തെയാണ് പ്രീതി അവതരിപ്പിക്കുന്നത്. സുനില്‍ പണിക്കര്‍, വിവിയ ശാന്ത്, റൂബി ബാലന്‍ വിജയന്‍, നവോമി മനോജ്, സുഭാഷ് പന്തളം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. വിനോദ് നാരായണന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സുനില്‍ പണിക്കര്‍, വിഷ്ണു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഗോപിക ഫിലിംസിന്റെ ബാനറില്‍ റൂബി വിജയന്‍സ് ആണ് സിനിമയുടെ അവതരണം. ബാബു രത്‌നം ആണ് ചിത്രസംയോജനം.

കലാസംവിധാനം - രജീഷ് കെ സൂര്യ, കോസ്റ്റ്യൂം - വീണ അജി, മേക്കപ്പ് - അനില്‍ നേമം, ആക്ഷന്‍ കൊറിയോഗ്രാഫി - ഡ്രാഗണ്‍ ജിറോഷ്, കൊറിയോഗ്രാഫി - ഡെന്നി പോള്‍, സ്റ്റില്‍സ് - ഹരി തിരുമല, ശാലു പേയാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി ഒലവക്കോട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം, പിആര്‍ഒ - എം.കെ ഷെജിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.