- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോസിനെ രക്ഷപ്പെടുത്തിയ ആ 'വാതില്‍' യഥാര്‍ഥത്തില്‍ ഒരു വാതില്‍ ആയിരുന്നില്ല; അത് സ്റ്റെയര്വേയ്സിന്റേ ഒരു പൊട്ടിയ കഷ്ണം മാത്രം: ജാക്കും റോസും രക്ഷതേടിയ ആ തടികഷ്ണത്തിന്റെ ചുരുള്‍ അഴിയുന്നു: വെളിപ്പെടുത്തലുമായി കെയ്റ്റ്
ലോസ് ആഞ്ജലിസ്: സിനിമില്‍ എല്ലാവര്‍ക്കും ഏറ്റവു ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ടൈറ്റാനിക്. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം യഥാര്‍ത്ഥത്തില്‍ നടന്ന കഥയാണ്. ഓസ്‌കാര്‍ പുരസ്‌കാരവും ചിത്രത്തെ തേടിയെത്തിയിരുന്നു. ജായ്ക്കിന്റെയും റോസിന്റെയും പ്രണയമാണ് ചിത്രത്തില്‍ പറയുന്നത്. ഈ സിനിമയുടെ അവസാന സീനിനെ ചുറ്റി പറ്റി പല വിവാദങ്ങളും ഉണ്ടായിരുന്നു. റോസ് കയറി രക്ഷപ്പെടുന്ന തടിക്കഷ്ണത്തില്‍ ജാക്കിനെ കൂടി കയറ്റി രക്ഷപ്പെടുത്താന്‍ മേലായിരുന്നോ എന്നാണ് എല്ലാ ആരാധകരും ഒരേ പോലെ ചോദിക്കുന്ന ചോദ്യം.
ഇപ്പോഴിതാ ചിത്രത്തിന്റെ ചില പിന്നാമ്പുറ കഥകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ടൈറ്റാനിക് നായിക കെയ്റ്റ് വിന്‍സ്ലെറ്റ്. ടൈറ്റാനിക്കിന്റെ അന്ത്യരംഗങ്ങളില്‍ കപ്പല്‍ തകരുമ്പോള്‍ ഒരു പലകയില്‍ അള്ളിപ്പിടിച്ചാണല്ലോ റോസ് രക്ഷപ്പെട്ടത്. പലകയില്‍ രണ്ടുപേര്‍ക്ക് ഇടമില്ലാത്തതിനാല്‍ റോസിന്റെ പ്രാണപ്രിയന്‍ ജാക്ക് വെള്ളത്തില്‍ തണുത്തുറഞ്ഞ് മരിക്കുകയും ചെയ്തു. റോസിനെ രക്ഷപ്പെടുത്തിയ ആ 'വാതില്‍' യഥാര്‍ഥത്തില്‍ ഒരു വാതില്‍ അല്ലെന്നാണ് കെയ്റ്റ് തുറന്നുപറഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയന്‍ ടോക്ക് ഷോയിലാണ് കേറ്റ് ഇക്കാര്യം ഓര്‍ത്തെടുത്ത് പറഞ്ഞത്.
കപ്പല്‍ മുങ്ങുമ്പോള്‍ നായിക രക്ഷപ്പെടാനായി പൊങ്ങിക്കിടക്കുന്നത് ഒരു വാതിലിന്റെ മുകളിലായിരുന്നല്ലോ, അതില്‍ നായകന്‍ ഡികാപ്രിയോയ്ക്കും രക്ഷപ്പെടാന്‍ സ്ഥലമുണ്ടായിരുന്നോ എന്നായിരുന്നു താരങ്ങളോടുള്ള രസകരമായ ചോദ്യം. ഇതിന് മറുപടിയായാണ് കേറ്റിന്റെ വെളിപ്പെടുത്തല്‍. വാതിലായിരുന്നുവെന്ന് എല്ലാവരും പറയുന്നു. പക്ഷെ യഥാര്‍ഥത്തില്‍ അത് ഒരു വാതിലായിരുന്നില്ല. അത് സ്റ്റെയര്‍വേയ്സിന്റേയോ മറ്റോ പൊട്ടിപ്പോയൊരു കഷ്ണം മാത്രമായിരുന്നു. അതില്‍ ഡികാപ്രിയോയ്ക്ക് സ്ഥലമുണ്ടായിരുന്നോ എന്ന് ആര്‍ക്കറിയാം എന്നായിരുന്നു കേറ്റിന്റെ മറുപടി.
ടൈറ്റാനിക് പുറത്തിറങ്ങിയ കാലം മുതല്‍ റോസ് രക്ഷപ്പെടാനുപയോഗിച്ച വാതിലിനെ ചൊല്ലിയും വാദപ്രതിവാദങ്ങള്‍ ആരംഭിച്ചിരുന്നു. റോസ് രക്ഷപ്പെട്ട അതേ വാതിലില്‍ ഒരാള്‍ക്ക് കൂടി രക്ഷപ്പെടാനുള്ള സ്ഥലമുണ്ടായിരുന്നല്ലോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ജാക്കിന് പലകയില്‍ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകള്‍ നിരത്തിയാണ് ചിലര്‍ ചോദ്യം ചെയ്തത്. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെ സിനിമയിറങ്ങി 25-ാം വര്‍ഷം യഥാര്‍ഥത്തില്‍ എന്താകാം സംഭവിച്ചതെന്നറിയാന്‍ ജെയിംസ് കാമറൂണ്‍ വിവിധ സാഹചര്യങ്ങള്‍ പുനരാവിഷ്‌കരിച്ച് വിശദമായ പരിശോധനകളും പരീക്ഷണങ്ങളും നടത്തിയിരുന്നു.
ജാക്ക് മരണപ്പെടുന്നതും ജീവിച്ചിരിക്കുന്നതും കാരണങ്ങളെ അടിസ്ഥാനമാക്കിയാവാം, ഒരുപക്ഷെ അന്ന് ജാക്ക്, റോസിന്റെ സുരക്ഷയ്ക്കാവാം മുന്‍തൂക്കം കൊടുത്തത് തുടങ്ങിയ വിശദീകരണങ്ങളായിരുന്നു അന്ന് അദ്ദേഹം പഠനത്തിന് ശേഷം പറഞ്ഞത്. റോസ് രക്ഷപ്പെട്ടത് ഒരു വാതില്‍പ്പാളിയിലല്ലെന്ന തുറന്നുപറച്ചിലോടെ ആരാധകരുടെ ഈ സംശയങ്ങള്‍ക്ക് കൂടിയാണ് അന്ത്യമായിരിക്കുന്നത്.
റോസ് പിടിച്ചുകിടന്നു രക്ഷപ്പെട്ട 'വാതില്‍പ്പലക'യുടെ കഷണം അടുത്തിടെയാണ് ലേലത്തില്‍ വിറ്റുപോയത്. ബാള്‍സ മരത്തിന്റെ പലകയാണ് സിനിമയില്‍ വാതിലിനായി ഉപയോഗിച്ചത്. യു.എസ്. ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷന്‍സ് ആയിരുന്നു വാതില്‍ ലേലത്തിനെത്തിച്ചത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് ഇത് ലേലത്തില്‍ പോയത്.