- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിയ ജോര്‍ജിനെതിരെ 2 കോടിയുടെ മാനനഷ്ട കേസ് എന്ന വാര്‍ത്ത: വാര്‍ത്ത അറിയുന്നത് സമൂഹ മാധ്യമങ്ങളിലൂടെ: നിയമ നടപടി ഉണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടില്ല: പ്രതികരിച്ച് മിയ
മിയ ജോര്‍ജിനെതിരെ മാനനഷ്ട കേസ് എന്ന വ്യാജവാര്‍ത്തകളില്‍ പ്രതികരിച്ച് നടി. തനിക്കെതിരെ ഏതെങ്കിലും നിയമനടപടി നടക്കുന്നതായി രേഖാമൂലം അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെയാണ് താന്‍ ഈ വാര്‍ത്ത അറിയുന്നതെന്ന് നടി വ്യക്തമാക്കി. കറി പൗഡര്‍ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് കമ്പനി ഉടമ നടിക്കെതിരെ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്തിനാണ് ഒരു ഉടമ അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍ക്കെതിരെ പരാതി നല്‍കുന്നത്. ഈ വാര്‍ത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ് എന്ന് മിയ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. എനിക്കെതിരെ നിയമനടപടി നടക്കുന്നതായി ചില വാര്‍ത്തകള്‍ കേള്‍ക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഇത്തരത്തില്‍ ഒരു നിയമ നടപടിയുണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടുമില്ല. ആദ്യം തന്നെ പറയട്ടെ, ഈ വാര്‍ത്തയില്‍ കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍ തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്?,'
'രണ്ടാമത്തെ കാര്യം എന്തെന്നാല്‍ എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയോ ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു വാര്‍ത്ത ഞാന്‍ കണ്ടത്. ആരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് എനിക്കറിയില്ല,' മിയ ജോര്‍ജ് കുറിച്ചു. വാര്‍ത്ത എന്ന രീതിയില്‍ പ്രചരിച്ച സക്രീന്‍ ഷോട്ടും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്.